പാലക്കാട് ടൗണിൽ പോലീസ് ചെക്കിംഗിനിടയിൽ ബൈക്ക് മോഷ്ടാക്കൾ പിടിയിലായി
പാലക്കാട്: പാലക്കാട് ടൗണിൽ പോലീസ് ചെക്കിംഗിനിടയിൽ ബൈക്ക് മോഷ്ടാക്കൾ പിടിയിലായി. ഇക്കഴിഞ്ഞ ദിവസം കൽമണ്ഡപത്ത് വാഹന പരിശോധനക്കിടെ ,RX 100 ബൈക്കുമായി ആണ്ടിമഠം കളത്തിൽ കുഞ്ഞി മൊയ്തീൻറെ മകൻ കാസിം (20), എന്നയാളാണ് പിടിയിൽ ആയത്.
ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡിലാണ്. ഇതിനിടെ ഈ ബൈക്ക് പള്ളിപ്പുറം ഗ്രാമത്തിൽ നിന്നും രാത്രി സമയത്ത് ചെന്ന് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മലമ്പുഴ മാട്ടുമന്ത, ശാസ്ത കോളനി, നജീബിന്റെ മകൻ,അജ്മൽ 19 ആണ് ഇന്ന് അറസ്റ്റിലായത്.

ഇയാളെ വൈദ്യ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറ പികെ മനോജ് കുമാറിന്റെ നേതൃത്യത്തിൽ, എസ് ഐ സതീഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ്, സിഎസ് സത്താർ, ഷാനോസ്, സജീഷ്, എന്നിവരാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications