പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ 2 പേർക്ക് കോവിഡ്!! ചികിത്സയിൽ 142 പേർ

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയിൽ ഉള്ളത്.
മൈസൂരിൽ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും (38 പുരുഷൻ)ഒരു ആരോഗ്യ പ്രവർത്തകക്കും (51) ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയിൽ ഇതോട‌െ 142 പേരായി.

നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്

1583493433
.

അതേസമയം മേയ് 20ന് കോവിഡ്‌ 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38)യുടെ സാമ്പിൾ പരിശോധനാഫലം രണ്ടുതവണ തുടർച്ചയായി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം ഭേദമായെങ്കിലും ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

തുടർന്നും 14 ദിവസം കൂടി നിരീക്ഷണത്തിൽ ഇരിക്കേണ്ടതിന് വീട്ടിൽ സൗകര്യം കുറവ് ഉള്ളതായി ഇദ്ദേഹം അറിയിച്ചതിനാലാണ് ആശുപത്രിയിൽ നിന്നും വിടാൻ താമസം എടുക്കുന്നത്. മറ്റൊരു സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .
മെയ് 17ന് ചെന്നൈയിൽ നിന്നാണ് ഇദ്ദേഹം ജില്ലയിൽ എത്തിയിട്ടുള്ളത്.

ജില്ലയില്‍ നിലവില്‍ 8078 പേര്‍ വീടുകളിലും 106 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 49 പേര്‍ മാങ്ങോട് കേരള മെഡിക്കൽ കോളേജിലും 10 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8250 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 7957 സാമ്പിളുകളില്‍ ഫലം വന്ന 6640 നെഗറ്റീവും 154 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 48264 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 40014 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

Recommended Video

cmsvideo
സൗജന്യമായി പച്ചക്കറിതൈകൾ വീടുകളിൽ എത്തിച്ച് പാലക്കാട് ഒരു കൗൺസിലർ

ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയുംഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും

കോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവുംകോൺഗ്രസിലേക്ക് വൻ ഒഴുക്ക്;ആംആദ്മി,അകാലി ദള്‍ നേതാക്കൾ കോൺഗ്രസിൽ ചേർന്നു,അമരീന്ദറിന്റെ പുതിയ നീക്കവും

English summary
2 covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X