പാലക്കാട് 2 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; കൊച്ചി ഡിജെ പാർട്ടിക്കും ന്യൂ ഇയറിനും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ
പാലക്കാട്: പട്ടാമ്പി റേഞ്ച് ഇൻസ്പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിൽ കാറിൽ കടത്തുകയായിരുന്ന 2 kg കഞ്ചാവ് വാഹന സഹിതം പിടികൂടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.പി സുലേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസക്കു സമീപം നടത്തിയ വാഹന പരിശോധനയിൽ KL 48 E 7668 Hundayi i20 വാഹനത്തിൽ ബോണറ്റിൽ ഒളിപ്പിച്ചു വച്ചു കടത്തി കൊണ്ടുവന്ന 2 Kg കഞ്ചാവ് പിടികൂടി.
ഓര്‍ത്തഡോക്‌സ്- യാക്കോബായ അവകാശ തര്‍ക്കം: മാന്ദാമംഗലം പള്ളി അടച്ചു പൂട്ടി, കളക്ടറുടെ ഉത്തരവ്
കഞ്ചാവ് കടത്തിയ പാലക്കാട് ഒറ്റപ്പാലം താലൂക്കിൽ തൃക്കടിയൂർ വില്ലേജിൽ ആറ്റശ്ശേരി ദേശത്ത് കീഴ്പാടം പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് അലി മകൻ മുഹമ്മദ് സാബിർ (34) ഒറ്റപ്പാലം താലൂക്കിൽ തൃക്കടിയൂർ വില്ലേജിൽ വാഴൂർ ദേശത്ത് കോണിക്കൽ വീട്ടിൽ സെയ്ദലവി മകൻ അബ്ദുൾ അസീസ് (29) ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം വില്ലേജി കടവൂർ പോസ്റ്റിൽ പൂക്കോട്ടുകാവ് ദേശത്ത് മുളക്കൽ വീട്ടിൽ മൊയ്തുണ്ണി മകൻ മുഹമ്മദ് സക്കീർ (29) എന്നിവരെ അറസ്റ്റ് ചെയ്തു.

തമിഴ്നാടിലെ കരുമത്താംപട്ടിയിൽ നിന്ന് 25000/- രൂപയ്ക്ക് വാങ്ങി പെരിന്തൽമണ്ണയിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടുപോവുമ്പോളാണ് പിടികൂടിയത്. ഇതിനു മുമ്പും കൊച്ചിയിലേക്കും ഡി.ജെ പാർട്ടിക്കും ന്യൂ ഇയർ പാർട്ടിക്കും വേണ്ടി സമാനമായ രീതിയിൽ ഗഞ്ചാവു കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്തതിൽ അറിയാൻ കഴിഞ്ഞു. ടിയാന്മാർ കഞ്ചാവു കടത്തുകാരുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവരുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ വി.അനൂപ് പ്രിവന്റീവ് ഓഫീസർ ആർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി.റ്റി, വി.ബാബു, വുമൺ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി എക്സ് സ് ഡ്രൈവർ അനുരാജ് . എസ് എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications