Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ചികിത്സയിലുള്ള കൊവിഡ് രോഗികൾ 15,000 കടന്നു.. ഇന്ന് 2000 കടന്ന് കേസുകൾ

പാലക്കാട്; ജില്ലയില്‍ ഇന്ന് (ഏപ്രിൽ 27) 2071 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 936 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1096 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 25 പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.481 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

palakkad covid

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15415 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും

9 പേർ കോട്ടയം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 53 പേർ എറണാകുളം ജില്ലയിലും 88 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 26) പോലീസ് നടത്തിയ പരിശോധനയില്‍ 10 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. 14 പ്രതികളാണുള്ളത്. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1048 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+