Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 2178 പേര്‍ക്ക് കൊവിഡ്..2979പേര്‍ക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1282 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 889 പേർ, 7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2979പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10140 പേർക്ക് പരിശോധന നടത്തിയതിലാണ് 2178 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

palakkad

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17118 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 10 പേർ വീതം കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 65 പേർ തൃശ്ശൂർ ജില്ലയിലും 136 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

അതേസമയം ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 159 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 209 പേരെ അറസ്റ്റ് ചെയ്തു . 455 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 634 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+