പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിൽ ഇനി കൊവിഡ് ചികിത്സയിൽ 4103 പേർ;ഇന്ന് 218 പേർക്ക് കൊവിഡ്

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഇന്ന്218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 89 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 8 പേർ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 306 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

covid 19

ജില്ലയില്‍ നിലവില്‍ 4103 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 116242 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 113903 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 327 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 716 സാമ്പിളുകൾ അയച്ചു. 48790 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 43893 പേർ രോഗമുക്തി നേടി.

ഇതുവരെ 244857 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 752 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 9038 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 19 പേര്‍ കോഴിക്കോട്, 48 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 117 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

കൊവിഡ് വാക്സിന്‍ ആദ്യം ആര്‍ക്കൊക്കെ; എങ്ങനെ രിജസ്റ്റര്‍ ചെയ്യാം; അറിയേണ്ടതെല്ലാംകൊവിഡ് വാക്സിന്‍ ആദ്യം ആര്‍ക്കൊക്കെ; എങ്ങനെ രിജസ്റ്റര്‍ ചെയ്യാം; അറിയേണ്ടതെല്ലാം

ഹലാല്‍ മുദ്ര മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ്'; ഹിന്ദു ഐക്യവേദിഹലാല്‍ മുദ്ര മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ്'; ഹിന്ദു ഐക്യവേദി

 വൻ പ്രഖ്യാപനവുമായി ഇന്ത്യ; രാജ്യത്ത് 2 കൊവിഡ് വാക്സിനുകൾക്ക് അനുമതി.. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം വൻ പ്രഖ്യാപനവുമായി ഇന്ത്യ; രാജ്യത്ത് 2 കൊവിഡ് വാക്സിനുകൾക്ക് അനുമതി.. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം

ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടുവെന്ന് പിസി ജോർജ്; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും? കണക്ക് കൂട്ടലുകൾ ഇങ്ങനെഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടുവെന്ന് പിസി ജോർജ്; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും? കണക്ക് കൂട്ടലുകൾ ഇങ്ങനെ

English summary
218 New Covid Cases Reported In Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X