Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊവിഡ് ചികിത്സയിൽ 16044 പേർ..പുതുതായി 2201 പേർക്ക് രോഗം

പാലക്കാട്; ഇന്ന് ജില്ലയിൽ 2201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1393 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 799 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.2758 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 10300 പേർക്ക് പരിശോധന നടത്തിയതിലാണ് 2201 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

palakkad corona

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16044 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 72 പേർ തൃശ്ശൂർ ജില്ലയിലും 113 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Recommended Video

cmsvideo
    കോവിഡ് 19: പാലക്കാട് ജില്ലയിൽ ഇന്ന് 2201 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 2758 പേർക്ക് രോഗമുക്തി

    അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇനടത്തിയ പരിശോധനയില്‍ 139 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 148 പേരെ അറസ്റ്റ് ചെയ്തു. 458 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

    കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

    മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 672 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

    സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+