പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്; ഇന്ന് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത് 23 പേർക്ക്

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 237 ആയി.കുവൈത്ത്-7,ജമ്മുകാശ്മീർ-1,യുഎഇ-4,ഡൽഹി-1,തമിഴ്നാട്-6,ഹരിയാന-1,ശ്രീലങ്ക-1, സൗദി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

 corona35-158

Recommended Video

cmsvideo
Community spread chance in kerala | Oneindia Malayalam

കുവൈത്ത്-വല്ലപ്പുഴ സ്വദേശി (40 പുരുഷൻ),വിളയൂർ സ്വദേശി (28 സ്ത്രീ),തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ),പുതുനഗരം സ്വദേശി (11 പെൺകുട്ടി),നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷൻ),പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷൻ)പിരായിരി മഹിമ നഗർ സ്വദേശി (25 പുരുഷൻ). ജമ്മു കാശ്മീർ-ഒറ്റപ്പാലം സ്വദേശി (36 പുരുഷൻ).യുഎഇ-

അലനല്ലൂർ സ്വദേശി (31 പുരുഷൻ),കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷൻ),ദുബായിൽ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷൻ),ദുബായിൽ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷൻ).

ഡൽഹി-കുഴൽമന്ദം ചിതലി സ്വദേശി (49 പുരുഷൻ).തമിഴ്നാട്-6
കല്ലേകുളങ്ങര സ്വദേശി (34 പുരുഷൻ),ചെന്നൈയിൽ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷൻ),മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15),മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ (50,52 പുരുഷന്മാർ).ഹരിയാന-ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷൻ),ശ്രീലങ്ക-പത്തിരിപ്പാല സ്വദേശി (35 പുരുഷൻ).സൗദി-പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷൻ) കൂടാതെ പറളി എടത്തറ സ്വദേശിയായ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും(53) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

ജില്ലയില്‍ നിലവില്‍ 237 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 15 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതുവരെ 17550 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 16150 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 457 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 82 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 218 പേർ രോഗമുക്തി നേടി. പുതുതായി 514 സാമ്പിളുകളും അയച്ചു. ഇനി 1400 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ 57460 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 724 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9521 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

English summary
23 covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X