പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കൊവിഡ് ഭീതി ഉയരുന്നു; ഇന്ന് 23 പേർക്ക് കൊവിഡ്!! വിദേശത്ത് നിന്നെത്തിയ 11 പേർക്ക് രോഗം

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. കൊല്ലത്താണ് ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 24 പേർക്കാണ് കൊല്ലത്ത് കൊവിഡ്. ഇന്ന് പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ

യുഎഇ-5,സൗദി-1,ബഹ്റൈൻ-1, ഖത്തർ-3, കുവൈത്ത്-1,ഡൽഹി-2, രാജസ്ഥാൻ-1,
കർണാടക-2, തമിഴ്നാട്-5, മഹാരാഷ്ട്ര-2 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 10 പേർക്ക് രോഗമുക്തി നേടി.

corona34-

നിലവിൽ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. ജില്ലയില്‍ നിലവില്‍ 135 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 24 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 20) ജില്ലയില്‍ 23 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 15438 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 14490 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 337 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 200 പേർ രോഗമുക്തി നേടി. ഇന്ന് 342 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 229 സാമ്പിളുകളും അയച്ചു. ഇനി 948 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 52674 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 774 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9166 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2814 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

Recommended Video

cmsvideo
പാലക്കാട് ആന ചെരിഞ്ഞ സംഭവം; പ്രതികളെ ഒളിപ്പിക്കുന്നതിൽ വേട്ടസംഘവും

വിമതരുടെ വോട്ട്; രാജ്യസഭയിലെ ബിജെപി വിജയത്തിന് പൂട്ടിടാൻ കോൺഗ്രസ്!മണിപൂരിൽ പുതിയ നീക്കംവിമതരുടെ വോട്ട്; രാജ്യസഭയിലെ ബിജെപി വിജയത്തിന് പൂട്ടിടാൻ കോൺഗ്രസ്!മണിപൂരിൽ പുതിയ നീക്കം

കോണ്‍ഗ്രസിന് മുന്നില്‍ മുട്ട് മടക്കി ജോസും ജോസഫും; തീരുമാനമെടുത്ത് യുഡിഎഫ്, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസിന് മുന്നില്‍ മുട്ട് മടക്കി ജോസും ജോസഫും; തീരുമാനമെടുത്ത് യുഡിഎഫ്, പ്രഖ്യാപനം ഉടന്‍

കേരളത്തിൽ കുതിച്ചുയർന്ന് കൊറോണ കേസുകൾ! ഇന്നും 100ന് മുകളിൽ രോഗികൾ, ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്!കേരളത്തിൽ കുതിച്ചുയർന്ന് കൊറോണ കേസുകൾ! ഇന്നും 100ന് മുകളിൽ രോഗികൾ, ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്!

English summary
23 covid cases reported in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X