16കാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തി, പെൺകുട്ടിയും യുവാവും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം. കിഴക്കേഗ്രാമം അഗ്രഹാരത്തിലെ ധന്യ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയെ തീകൊളുത്തിയ സുബ്രഹ്മണ്യം എന്ന 23കാരനും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
പിറന്നാളാണ് എന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ രാവിലെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. സംഭവ സമയം സുബ്രഹ്മണ്യത്തിന്റെ അച്ഛന് വീട്ടിലുണ്ടായിരുന്നില്ല. കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയായ അച്ഛന് കടയിലേക്ക് പോയിരുന്നു. യുവാവിന്റെ അമ്മയും വിദ്യാര്‍ത്ഥിയായ അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന്റെ മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അമ്മ നിലവിളിച്ച് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തിയാണ് മുറിയിലെ തീ അണച്ചത്.
'വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ', കുറിപ്പ്
അപ്പോള്‍ മാത്രമാണ് സുബ്രഹ്മണ്യത്തിനൊപ്പം പെണ്‍കുട്ടിയേയും കണ്ടെത്തിയത്. ഇരുവര്‍ക്കും അന്‍പത് ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റിട്ടുണ്ട്. ആദ്യം ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയും ബാലസുബ്രഹ്മണ്യവും അടുപ്പത്തിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഈ ബന്ധത്തെ രണ്ട് പേരുടേയും വീട്ടുകാര്‍ എതിര്‍ത്തുവെന്നും ഇവരെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയുമായുളള ബന്ധത്തെ കുറിച്ച് സുബ്രഹ്മണ്യന് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി രാവിലെ വീട്ടില്‍ എത്തിയ വിവരം അറിഞ്ഞിട്ടില്ലെന്നുമാണ് യുവാവിന്റെ അമ്മയുടെ പ്രതികരണം.