ചിറ്റൂരിൽ മുഴുവൻ സമയ വെറ്റിനറി ക്ലിനിക്;മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു
പാലക്കാട്; ചിറ്റൂരില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന വെറ്ററിനറി ക്ലിനിക് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.ചിറ്റൂർ വെറ്ററിനറി പോളി ക്ലിനിക്കില്‍ 24 മണിക്കൂറും മൃഗചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
40 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് നാല് വര്‍ഷങ്ങള്‍ കൊണ്ട് പ്രാവര്ത്തികമാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന അത്രയും അളവ് പാല് ചിറ്റൂര്‍ ബ്ലോക്കില്‍ മാത്രം ഉല്പാദിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ് എന്നും മന്ത്രി പറഞ്ഞു.

വെറ്റിനറി പോളി ക്ലിനിക് 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണത്തിൽ ഉപകാരപ്രദമായി മാറുകയാണ്.ചിറ്റൂര്‍ തത്തമംഗലം നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്മാന് കെ.മധു അധ്യക്ഷനായി. ചിറ്റൂര്‍ തത്തമംഗലം നഗരസഭ അംഗങ്ങള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.സി പ്രീത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കണ്ണന്‍കുട്ടി, കെ.ബിന്ദു, പാലക്കാട് മൃഗസംരക്ഷണ ഓഫീസര്‍ സി.ജെ സോജി, ചിറ്റൂര്‍ വെറ്റിനറി പോളിക്ലിനിക് സീനിയര്‍ വെറ്ററിനറി സര്ജന് എസ്. ശെല്വകുമാര് എന്നിവര്‍ പങ്കെടുത്തു.
മൃഗസംരക്ഷണ വകുപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 26 മൃഗാശുപത്രികളുടെ സംസ്ഥാനതല ഉദ്ഘാടനം വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications