Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കുതിച്ചുയർന്ന് കൊവിഡ് രോഗികൾ; 260 പേർ ചികിത്സയിൽ !! ഇന്ന് 25 പേർക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.2 പേർക്ക് രോഗമുക്തി.ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 260 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ഇങ്ങനെ

മഹാരാഷ്ട്ര-2 കാരാകുറുശ്ശി സ്വദേശികളായ അമ്മയും(47) മകളും (23), ഖത്തർ-1
അലനല്ലൂർ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷൻ),യുഎഇ-3
തെങ്കര കൈതച്ചിറ സ്വദേശി (31 പുരുഷൻ),
ഷൊർണൂർ ഗണേഷ് ഗിരി സ്വദേശി (54 പുരുഷൻ),ദുബായിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38 പുരുഷൻ), കുവൈത്ത്-9 അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24 പുരുഷൻ),തരൂർ അത്തിപ്പറ്റ സ്വദേശി (28 പുരുഷൻ),കണ്ണാടി സ്വദേശി (25 പുരുഷൻ),അടിപ്പെരണ്ട അയിലൂർ സ്വദേശി (28 പുരുഷൻ),കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി(29 പുരുഷൻ),മുന്നൂർകോട് പൂക്കോട്ടുകാവ് (34 പുരുഷൻ),മുടപ്പല്ലൂർ വണ്ടാഴി സ്വദേശി (51 പുരുഷൻ),വണ്ടാഴി കിഴക്കേത്തറ സ്വദേശി (28 പുരുഷൻ),വടക്കഞ്ചേരി ആയക്കാട് സ്വദേശി (32 പുരുഷൻ),തമിഴ്നാട്-8
ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55 പുരുഷൻ),പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും(81) മകളും(41), ചെറുമകനും(7), ഇവരുടെ ബന്ധു(21 പുരുഷൻ).41 വയസ്സുകാരിയുടെ മകൾക്ക് ജൂൺ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു.കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികൾക്കും (46 സ്ത്രീ,52 പുരുഷൻ) മകനും (21),സൗദി-1
ദമാമിൽ നിന്നും വന്ന പട്ടാമ്പി കിഴായൂർ സ്വദേശി (37 പുരുഷൻ),ഖത്തർ-1
കരിമ്പുഴ സ്വദേശി (56 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1593265750

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 260 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 17931 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 16448 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 482 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 298 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 220 പേർ രോഗമുക്തി നേടി. പുതുതായി 381 സാമ്പിളുകളും അയച്ചു. ഇനി 1483 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 57947 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 487 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10090 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 3297 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 381 സാമ്പിളുകളാണ് പരിശോധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+