പാലക്കാട് 14 അതിഥി തൊഴിലാളികൾക്ക് കൊവിഡ്; ഇന്ന് 25 പേർക്ക് രോഗം, 193 പേർ ചികിത്സയിൽ
പാലക്കാട്; ജില്ലയിൽ ഇന്ന് പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഒൻപത് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

കർണാടക-2കാരാകുറുശ്ശി സ്വദേശി (44 പുരുഷൻ),അയിലൂർ സ്വദേശി (52 പുരുഷൻ).സൗദി-3 വിളയൂർ സ്വദേശി (62 പുരുഷൻ),കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആൺകുട്ടി),കല്ലടിക്കോട് സ്വദേശി (24 പുരുഷൻ).യുഎഇ-2
ദുബായിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷൻ),ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി(44 പുരുഷൻ).തമിഴ്നാട്-2 ചെന്നൈയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങൾ (25, സ്ത്രീ, 3 ആൺകുട്ടി).ഖത്തർ-1 മുണ്ടൂർ സ്വദേശി (26 പുരുഷൻ).ഡൽഹി-1
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28) എന്നിവർക്കും 14 അതിഥി തൊഴിലാളികൾക്കുമാണ് രോഗം.
ജൂൺ 19നാണ് ഇവർ വന്നത്. 20 വയസ്സുകാരായ ആറുപേർ, 21 വയസ്സുകാരായ മൂന്ന് പേർ,18,19,28,37,39 വയസ്സുകാർ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. ഇവർ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവള ത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്.ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട് ഇന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 23788 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 20925 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 552 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 831 സാമ്പിളുകളും അയച്ചു. 675 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 479 പേർ രോഗമുക്തി നേടി. ഇനി 2863 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 66319 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 861 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12057 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.












Click it and Unblock the Notifications