പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 26 പേർക്ക് കൊവിഡ്!! സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം, 49 പേർക്ക് രോഗമുക്തി

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഇന്ന് 49 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 299 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

coronavirus-15

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam

കൂടാതെ ജാർഖണ്ഡിൽ നിന്നും വന്ന് എലപ്പുള്ളി ലേബർ ക്യാമ്പിൽ കഴിയവേ ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ 14 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഏഴുപേരുടെ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേരുടെ പരിശോധനാഫലം വരാനുണ്ട്.

വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പെരുമാട്ടി ക്യാമ്പിൽ ഉള്ള അതിഥി തൊഴിലാളികളുടെയും ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെയും ഉൾപ്പെടെ 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്.ഇവരുടെ ക്യാമ്പിൽ ഉള്ള 17 പേർക്ക് ജൂലൈ എട്ടിനും ഒമ്പതിനും ആയി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഒറീസയിൽ നിന്ന് ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികളിൽ പത്ത് പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നുപേരുടെ പോസിറ്റീവ് ആണെന്ന് ജൂലൈ ഒമ്പതിന് സ്ഥിരീകരിച്ചിരുന്നു.ഇന്ന് 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 27520 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 23961 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 643 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 845 സാമ്പിളുകൾ അയച്ചു. 905 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 601 പേർ രോഗമുക്തി നേടി. ഇനി 3559 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 72697 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1349 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11684 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നത്...

English summary
26 covid cases reported in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X