Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

പാലക്കാട്; ജില്ലയിൽ 10 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികൾക്കുൾപ്പെടെ ഇന്ന്(ജൂൺ 23)27 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസ്സുള്ള രണ്ടു കുട്ടികൾക്കും ഉൾപ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ഇന്ന് സ്ഥിരീകരിച്ചത് പാലക്കാടും പത്തംതിട്ടയിലുമാണ്.

കുവൈത്ത്-7,ഒമാൻ-1,ഹൈദരാബാദ്-1,ഖത്തർ-4,യുഎഇ-2,സൗദി-2,കസാക്കിസ്ഥാൻ-1ഡൽഹി-2
തമിഴ്നാട്-6 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്കും (55 പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.

1592927602

Recommended Video

cmsvideo
    Excise driver KP Sunil's audio message came out | Oneindia Malayalam

    ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 181 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

    ഇതുവരെ 16238 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15464 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 395 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 212 പേർ രോഗമുക്തി നേടി. ഇന്ന് 284 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 367 സാമ്പിളുകളും അയച്ചു. ഇനി 774 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

    ഇതുവരെ 54762 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 510 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9613 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2983 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+