Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൊവിഡ് ചികിത്സയ്ക്കായി 2741 കിടക്കകള്‍..ഓക്സിജന്‍, ഐസിയു ബെഡുകള്‍ സജ്ജം

പാലക്കാട്; ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ബെഡുകള്‍ നിലവിലുള്ളതില്‍ 82 പേര്‍ ചികിത്സയിലുണ്ട്. ഐ.സി.യു ഉള്‍പ്പെടുന്ന 23 വെന്റിലേറ്ററുകളില്‍ 21 പേര്‍ ചികിത്സയിലുണ്ട്.മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 100 ഓക്‌സിജന്‍ ബെഡുകളുള്ളതില്‍ 45 പേര്‍ ചികിത്സയിലുണ്ട്.

covid bed

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആകെ ബെഡിന്റെ 50 ശതമാനവും ആകെ ഓക്സിജന്‍ ബെഡിന്റെ 50 ശതമാനവും ഐ.സി.യു ബെഡിന്റെ 50 ശതമാനവും കോവിഡ് ചികിത്സക്കായി നീക്കിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.

അത്താണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ. ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍, കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മദര്‍ കെയര്‍ ഹെല്‍ത്ത് സെന്റര്‍ , മോഡേണ്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയാണ് ജില്ലയിലെ 16 എംപാനല്‍ഡ് സ്വകാര്യ ആശുപത്രികള്‍. 16 സ്വകാര്യ ആശുപത്രികളിലായി 26 വെന്റിലേറ്ററുകളാണ് ഉള്ളത്. നിലവില്‍ 21 പേര്‍ ചികിത്സയിലുണ്ട്, 104 ഐ.സി.യു ബെഡുകളുള്ളതില്‍ 94 പേരും, 279 ഓക്സിജന്‍ ബെഡുകളുള്ളതില്‍ 208 പേരും ചികിത്സയിലുണ്ട്.

ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2741 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
കഞ്ചിക്കോട് കിന്‍ഫ്ര, ഗവ. വിക്ടോറിയ കോളേജ് എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ 124 പേരാണ് ചികില്‍സയിലുള്ളത്.

കഞ്ചിക്കോട് കിന്‍ഫ്രയില്‍ 250 ബെഡുകളും, ഗവ. വിക്ടോറിയ കോളേജില്‍ 160 ബെഡുകളുമാണുള്ളത്. നിലവില്‍ ഗവ. വിക്ടോറിയ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 93 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ കൂടുതലുള്ള കോവിഡ് രോഗബാധിതരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി (സി.എസ്.എല്‍.ടി.സി) മാങ്ങോട് കേരള മെഡിക്കല്‍ കോളേജിനു പുറമെ കഞ്ചികോട് കിന്‍ഫ്രയും പ്രവര്‍ത്തിക്കുന്നുണ്ട്. മാങ്ങോടില്‍ 285 കിന്‍ഫ്രയില്‍ 800 ഉള്‍പ്പെടെ 1085 കിടക്കകളാണ് ഉള്ളത്. നിലവില്‍ മാങ്ങോട് 269 കിന്‍ഫ്രയില്‍ 233 ഉള്‍പ്പെടെ 502 രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നു.

ഗുരുതരരോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയില്‍ 191, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 45, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 11, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 19, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ 13 ഉള്‍പ്പെടെ 279 പേരാണ് ചികിത്സയിലുള്ളത്. ബി.സി. കാറ്റഗറിയിലുള്ള രോഗതീവ്രത കൂടിയവരെയാണ് ഇവിടെ പ്രവേശിക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 10 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 876 കിടക്കള്‍ സജജമാണ്. വിവിധ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 226 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+