Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർ

പാലക്കാട്; ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട്‌ പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-13 അഗളി സ്വദേശി (48 പുരുഷൻ),മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ),മേലെ പട്ടാമ്പി സ്വദേശി (35 പുരുഷൻ),പിരായിരി സ്വദേശികളായ രണ്ടുപേർ (25,40 പുരുഷൻ),അജ്മാനിൽ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷൻ),കൊപ്പം സ്വദേശികളായ മൂന്ന്പേർ(26,31,22 പുരുഷൻ),കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ),ഷാർജയിൽ നിന്നും വന്ന വിളയൂർ സ്വദേശി (35 പുരുഷൻ),ഷാർജയിൽ നിന്നും വന്ന പരുതൂർ സ്വദേശി (32 പുരുഷൻ).ഖത്തർ-3
അഗളി സ്വദേശി (46 പുരുഷൻ),മേലെ പട്ടാമ്പി സ്വദേശി (45 പുരുഷൻ),കൊപ്പം സ്വദേശി (23 പുരുഷൻ),കുവൈത്ത്-4 മുതുതല സ്വദേശി (27 പുരുഷൻ),പരുതൂർ സ്വദേശി (25 പുരുഷൻ),കൊപ്പം സ്വദേശി (24 പുരുഷൻ),വിളയൂർ സ്വദേശി (37 പുരുഷൻ),കർണാടക-6 തച്ചമ്പാറ സ്വദേശി (32 പുരുഷൻ),മങ്കര സ്വദേശി (43 പുരുഷൻ),കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ)പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷൻ).കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷൻ) മഹാരാഷ്ട്ര-2ചിറ്റൂർ സ്വദേശി (26 പുരുഷൻ)
പട്ടാമ്പി സ്വദേശി (27 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

corona

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 25141 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 21808 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 394 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 872 സാമ്പിളുകളും അയച്ചു. 753 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 504 പേർ രോഗമുക്തി നേടി. ഇനി 3333 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 68179 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1221 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12395 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+