പാലക്കാട് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ്! 20 പേരും എത്തിയത് വിദേശത്ത് നിന്ന്!!
പാലക്കാട്; ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് രോഗമുക്തി.
രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്കുകൾ ഇങ്ങനെ
ഖത്തർ-4 വാണിയംകുളം സ്വദേശി (30 പുരുഷൻ),തച്ചമ്പാറ സ്വദേശി (25 പുരുഷൻ),വല്ലപ്പുഴ സ്വദേശി (25 പുരുഷൻ),കരിമ്പ സ്വദേശി (40 പുരുഷൻ),തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഒമാൻ-1
കഞ്ചിക്കോട് സ്വദേശി (49 പുരുഷൻ).സൗദി-5
മുണ്ടൂർ സ്വദേശി (59 പുരുഷൻ). ഇദ്ദേഹം എറണാകുളത്ത് ചികിത്സയിലാണ്.തിരുമിറ്റക്കോട് സ്വദേശി (46 പുരുഷൻ),ജിദ്ദയിൽ നിന്നും വന്ന തൃക്കടീരി സ്വദേശി (29 പുരുഷൻ),ജിദ്ദയിൽ നിന്നും വന്ന വിളയൂർ സ്വദേശി (25 പുരുഷൻ),ജിദ്ദയിൽ നിന്നും വന്ന ചിറ്റിലഞ്ചേരി സ്വദേശി (27 പുരുഷൻ)ഇതിൽ തിരുമിറ്റക്കോട്,തൃക്കടീരി, വിളയൂർ, ചിറ്റിലഞ്ചേരി സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കുവൈത്ത്-2 കിഴക്കഞ്ചേരി സ്വദേശി(47 പുരുഷൻ),വെള്ളിനേഴി സ്വദേശി (37 പുരുഷൻ).യുഎഇ-8 പട്ടാമ്പി സ്വദേശി (24 പുരുഷൻ),വണ്ടാഴി സ്വദേശി (25 പുരുഷൻ),അയിലൂർ സ്വദേശി (26 പുരുഷൻ),ദുബായിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (23 സ്ത്രീ),ദുബായിൽ നിന്നും വന്ന രണ്ട് കടമ്പഴിപ്പുറം സ്വദേശികൾ (34,46 പുരുഷന്മാർ),ഷാർജയിൽ നിന്നും വന്ന അയിലൂർ സ്വദേശി(33 പുരുഷൻ), ഷാർജയിൽ നിന്നും വന്ന മരുതറോഡ് സ്വദേശി (28 പുരുഷൻ).
കർണാടക-2കിഴക്കഞ്ചേരി സ്വദേശി (23 പുരുഷൻ),മാംഗ്ലൂരിൽ നിന്ന് വന്ന വടക്കഞ്ചേരി സ്വദേശി(32 പുരുഷൻ).ഡൽഹി-4
പുതുപ്പരിയാരം സ്വദേശികളായ അച്ഛനും(42) അമ്മയും(38) മകളും(13).കിഴക്കഞ്ചേരി സ്വദേശി (31 പുരുഷൻ). തമിഴ്നാട്-3 നെല്ലായ സ്വദേശി (55 പുരുഷൻ),ചെന്നൈയിൽ നിന്നും വന്ന വെള്ളിനേഴി സ്വദേശി (40 പുരുഷൻ)കടമ്പഴിപ്പുറം (49 പുരുഷൻ) എന്നിവർക്കാണ് രോഗം.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിലും 5 പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.












Click it and Unblock the Notifications