പാലക്കാട് ഒരു തമിഴ്നാട് സ്വദേശിക്കും 13 കാരിക്കും ഉള്‍പ്പെടെ കൊവിഡ്; 44 പേര്‍ക്ക് രോഗ മുക്തി
പാലക്കാട്: കേരളത്തില്‍ അനുദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ന് സംസ്ഥാനത്ത് 200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 29 കേസുകളും പാലക്കാട് ജില്ലയിലാണ്. ജില്ലയില്‍ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്കും 13 കാരിക്കും ഉള്‍പ്പെടെയാണ് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം 44 പേര് കൊവിഡ് മുക്തി നേടിയിട്ടുണ്ട്.
യുഎഇ ല്‍ നിന്നും ജില്ലയിലെത്തിയ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം ദുബായില്‍ നിന്നും വന്ന അമ്പലപ്പാറ സ്വദേശിക്കും കപ്പൂര്‍ സ്വദേശിക്കും അബുദാബിയില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി, ഷാര്‍ജയില്‍ നിന്നും വന്ന മനിശ്ശേരി സ്വദേശി, എന്നിവ കുവൈത്തില്‍ നിന്നും വന്ന കോട്ടോപ്പാടം സ്വദേശി, അമ്പലപ്പാറ സ്വദേശി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടില്‍
നിന്നെത്തിയ
7
പേര്‍ക്കാണ്
ജില്ലയില്‍
കൊവിഡ്
സ്ഥിരീകരിച്ചത്.
ഇതില്‍
ഒരാള്‍
തമിഴിനാട്
സ്വദേശിയാണ്.
കൂടാതെ
തൃത്താല
കുമ്പിടി
സ്വദേശികളായ
രണ്ടുപേര്‍,
കുളപ്പുള്ളി,
ചെന്നൈയില്‍
നിന്നും
വന്ന
കൊടുമ്പ്
സ്വദേശി,
ചെന്നൈയില്‍
നിന്നും
വന്ന
രണ്ട്
വാണിയംകുളം
മനിശ്ശേരി
സ്വദേശികള്‍
എന്നിവര്‍ക്കാണ്
കൊവിഡ്
സ്ഥിരീകരിച്ചത്.
ഒപ്പം ഒമാന്‍, സൗദി, റിയാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ജി്ല്ലയിലെത്തിയവര്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. എരുമയൂര്‍ സ്വദേശികളായ അച്ഛനും(45) മകളും (13). ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും തമിഴ്നാട്ടില്‍ നിന്നും വന്ന ശേഷം ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലും മൂന്ന് പേര് എറണാകുളത്തും രണ്ട് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ചികിത്സയില്‍ ഉണ്ട്.
പാലക്കാട് കൂടാതെ മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്
കേരളത്തിൽ പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്! അടിമുടി മാറ്റം, നേതാക്കൾക്ക് മാർക്ക്!
ജോസിന്റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്
ഉത്തർപ്രദേശിൽ ജംഗിൾ രാജ്: കാൺപൂർ സംഭവത്തിൽ ബിജെപിയെ തുറന്നുകാണിക്കണമെന്ന് പ്രിയങ്കാ ഗാന്ധി!!