പാലക്കാട് കൊവിഡ് ചികിത്സയിൽ 24754 പേർ..ഇന്ന് 2948 പേര്‍ക്ക് രോഗം
പാലക്കാട്; ജില്ലയില്‍ ഇന്ന് 2948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1578 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1343 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 20 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.2924 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9510 പേർക്ക് പരിശോധന നടത്തിയതിലാണ് 2948 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.99 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24754 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ എറണാകുളം ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.












Click it and Unblock the Notifications