പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിൽ രണ്ടുദിവസങ്ങളിലായി വോട്ട് ചെയ്തത് 2967 ആബ്സെന്റീ വോട്ടർമാർ

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ വോട്ട് രേഖപ്പെടുത്തിയത് 2967 ആബ്സെന്റീ വോട്ടർമാർ. കോവിഡ് രോഗബാധിതർ, നിരീക്ഷണത്തിൽ ഇരിക്കുന്നവർ, ഭിന്നശേഷിക്കാർ, 80 വയസ്സിനു മുകളിലുള്ളവർ എന്നിവരെയാണ് ആബ്സെന്റീ വോട്ടർമാരായി കണക്കാക്കിയിട്ടുള്ളത്.

palakkad

നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകൾ എന്നിവ യഥാക്രമം:

തൃത്താല - 151
പട്ടാമ്പി - 78
ഷൊർണൂർ - 436
ഒറ്റപ്പാലം - 203
കോങ്ങാട് - 154
മണ്ണാർക്കാട് - 258
മലമ്പുഴ - 97
പാലക്കാട് - 289
തരൂർ - 55
ചിറ്റൂർ - 614
നെന്മാറ - 200
ആലത്തൂർ - 432

ജില്ലയിലാകെ 24978 ആബ്സെന്റീ വോട്ടർമാരാണ് ഉള്ളത്. ഉദ്യോഗസ്ഥർ ഈ വിഭാഗക്കാരുടെ വീടുകളിൽ നേരിട്ട് പോയി ഏപ്രിൽ ഒന്നു വരെ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.

പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ച് പേരാണ് പോളിംഗ് ടീമില്‍ ഉൾപ്പെട്ടിരിക്കുന്നത്. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക.

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്‌സന്റീ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്.

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം: ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് പി.കെ. കൃഷ്ണദാസ്ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം: ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് പി.കെ. കൃഷ്ണദാസ്

ബംഗാളില്‍ 80 ശതമാനം, അസമില്‍ 76.89, ആദ്യ ഘട്ടത്തില്‍ രണ്ട് സംസ്ഥാനങ്ങളിലും മികച്ച പോളിംഗ്ബംഗാളില്‍ 80 ശതമാനം, അസമില്‍ 76.89, ആദ്യ ഘട്ടത്തില്‍ രണ്ട് സംസ്ഥാനങ്ങളിലും മികച്ച പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചുനിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ ഇവിഎം കമ്മീഷനിംഗ് ആരംഭിച്ചു

English summary
2967 absentee voters cast their ballots in two days in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X