ഇരുതലമൂരിയെ വിൽക്കാനെത്തിച്ചു; പാലക്കാട് 4 പേർ അറസ്റ്റിൽ, പ്രതികൾ എത്തിയത് തമിഴ്നാട്ടിൽ നിന്ന്
പാലക്കാട്; ഇരുതലമൂരിയുമായി നാല് പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കൊയമ്പത്തൂർ സ്വദേശികളായ ജേക്കബ് അറമുഖം, ശിവകുമാർ, ധൻരാജ് എന്നിവരെയാണ് വനംവകുപ്പ് ഫ്ളൈയിങ്ങ് സ്കോഡ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും പാലക്കാട്ടേക്ക് ഇരുതല മൂരിയെ വിൽക്കാനായി എത്തിച്ചതായിരുന്നു ഇവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പാലക്കാട് എത്തിച്ച് പിടികൂടുകയായിരുന്നു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ്‍ അഭിലാഷ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിലീപ് കുമാർ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഗിരീഷ്, ബിനു,ബിനോയ് ജയ്സൺ, അനീഷ് മുരളീധരൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇരുതലമൂരിയെ ഉൾക്കാട്ടിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നുവിടും.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിനിടെ 5 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അങ്ങാടിപ്പുറം കളത്തിൽ ഷാഹുൽ ഹമീദ് (32), കൊണ്ടോട്ടി മുസല്യാരങ്ങാടി പൈക്കാട്ട് ഷാനവാസ് (24),മാനന്തവാടി സ്വദേശികളായ പാറപ്പുറം ഹംസ (61), മുണ്ടക്കോട്ടിൽ സുരേഷ് (49), തിരൂരങ്ങാടി നീർച്ചാൽ ഷമീർ (32) എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി റാഫി മുഖേന തമിഴ്നാട്ടുകാരിൽ നിന്ന് 5 ലക്ഷം രൂപയ്ക്കാണ് ഇരുതലമൂരിയെ ഇവർ വാങ്ങിയത്. 30 ലക്ഷത്തിന് വിൽക്കാനായിരുന്നു പദ്ധതി.












Click it and Unblock the Notifications