പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 250 പേര്‍ക്ക് രോഗവിമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 39പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 250 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്.
ബിഹാര്‍-2-ആലത്തൂരില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (24,24 പുരുഷന്മാര്‍), ജമ്മു കാശ്മീര്‍-4-പല്ലശ്ശന സ്വദേശി (26 പുരുഷന്‍), തച്ചനാട്ടുകര സ്വദേശി (52 പുരുഷന്‍), തരൂര്‍ സ്വദേശി (30 പുരുഷന്‍), പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (33 പുരുഷന്‍), തമിഴ്‌നാട്-2- കോട്ടപ്പുറം സ്വദേശി (31 പുരുഷന്‍), തത്തമംഗലം സ്വദേശി (25 പുരുഷന്‍) യുഎഇ-1 . കോട്ടപ്പുറം സ്വദേശി (38 പുരുഷന്‍) സൗദി-1, തച്ചനാട്ടുകര സ്വദേശി (26 പുരുഷന്‍) എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവര്‍.

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി. പാലക്കാട് ജില്ലക്കാരായ 19 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും 7 പേര്‍ മലപ്പുറം ജില്ലയിലും 8 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications