പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രേഖകളില്ല... അനധികൃതമായി കടത്തിയത് 30 ലക്ഷം രൂപ , പാലക്കാട് രണ്ട് പേർ അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും അനധികൃതമായി പാലക്കാട്ടേക്ക് കാറിൽ കടത്തിയ 30 ലക്ഷം രൂപ സൗത്ത് പോലീസും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. പാലക്കാട്, പട്ടിക്കര, പള്ളിത്തെരുവിൽ സ്വർണ്ണ വ്യാപാരം നടത്തി വരുന്ന സഞ്ജയ് കുമാർ , വ : 47, പട്ടിക്കര, സ്വദേശി വിശ്വംഭരൻ, വ :62 എന്നിവരെയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി P.G. സാബു IPS ന്റെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ S.P. K. സലീം, പാലക്കാട് DySP G.D. വിജയകുമാർ , നർക്കോടിക് സെൽ DySP . ബാബു K തോമസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

പൂജയ്ക്കിടയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം നേതാവിനെ നാട്ടുകാർ പിടികൂടി, സംഭവം കണ്ണൂരിൽ!

കാറിന്റെ ഡാഷിനകത്തും , മുൻ സീറ്റിനടിയിലുമായി നിർമ്മിച്ച പ്രത്യേക രഹസ്യ അറയിലാണ് പണം കടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിവന്ന പ്രത്യേക വാഹന പരിശോധനയിലാണ് പാലക്കാട് കൽമണ്ഡപത്ത് നിന്നും കാർ പിടികൂടിയത്. 2000 ത്തിന്റെയും, 500 ന്റെയും നോട്ടുകെട്ടുകളാണ് കടത്തിയത്. യാതൊരു രേഖയുമില്ലാതെയാണ് ഇത്രയും പണം കടത്തിയത്. പ്രതി മുതലുകൾ നാളെ കോടതിയിൽ ഹാജരാക്കും.

Black money

പാലക്കാട് സൗത്ത് ഇൻസ്പെക്ടർ P.K. മനോജ് കുമാർ , S.I.K. സതീഷ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രസാദ് വർക്കി, S.ജലീൽ, ASI സലാം , T.G. ബ്രിജിത്ത്, K. അഹമ്മദ് കബീർ , R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.

English summary
30 lakh illegal money seized by police in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X