പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് യൂണിറ്റിന് 30 ലക്ഷം;ഒരു ദിവസത്തില്‍ 200 ടെസ്റ്റുകള്‍ നടത്താം

Google Oneindia Malayalam News

പാലക്കാട്; ആര്‍ടിപിസിആര്‍ പരിശോധന സംവിധാനത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന് വകുപ്പില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എകെ ബാലന്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ദിനംപ്രതി 200 ടെസ്റ്റുകള്‍ നടത്താനാവും. നിലവില്‍ ദിനംപ്രതി 80 സാമ്പിളുകളാണ് പരിശോധനക്കായ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നത്. ടെസ്റ്റിംഗ് യൂണിറ്റിനുള്ള അനുമതിക്കായി ഐ.സി.എം.ആര്‍ നു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല ജാഗ്രത വേണമെന്നും ഇനിയുള്ള ഘട്ടം ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി ചൂണ്ടികാട്ടി. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയശേഷം ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് 19 രോഗ സാധ്യതയും കൂടിയിട്ടുണ്ട്. 13 രോഗികള്‍ ഉണ്ടായിരുന്ന ജില്ലയില്‍ പിന്നീട് രോഗികളില്ലാത്ത അവസ്ഥയിലേക്ക് എത്തി. എന്നാല്‍ വീണ്ടും ഒരു കോവിഡ് 19 പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം ഉണ്ടാവില്ല എന്ന് തീര്‍ത്തു പറയാനാകില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

corona-virus22222-1

വാളയാര്‍ വഴി ചെന്നൈയില്‍ നിന്ന് എത്തിയ പാലക്കാട് ജില്ലയിലെ ഒരാള്‍ക്കും വയനാട് ജില്ലയിലെ മൂന്ന് ആളുകള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലാശുപത്രിയില്‍ 35 പേരും മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളില്‍ ഒരാള്‍ വീതവും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 5 പേരും ഉള്‍പ്പെടെ 42 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. പഞ്ചായത്ത് തലത്തില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സമൂഹ വ്യാപനം ഉണ്ടാവുന്ന സാഹചര്യം തരണം ചെയ്യാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിബന്ധനകളില്‍ മാറ്റങ്ങള്‍ വന്നതോടെ ജില്ലയിലെ 276 കോവിഡ് കെയര്‍ സെന്ററുകളിലായി 280 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു കോവിഡ് കെയര്‍ സെന്ററുകളിലായി 81 പ്രവാസികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 87 പ്രവാസികളെ ഹോം ക്വാറന്റൈനില്‍ അയച്ചിട്ടുണ്ട്.

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസുംസിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

English summary
30 lakhs provided for test unit at Palakkad Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X