പാലക്കാട് ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൊവിഡ്; 205 പേര്‍ക്ക് രോഗമുക്തി
പാലക്കാട്; ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 140 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 156 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 8 പേർ എന്നിവർ ഉൾപ്പെടും. 205 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 45 പേർ
അഗളി, കപ്പൂർ, പറളി സ്വദേശികൾ- 11 പേർ വീതം
അകത്തേത്തറ, പുതുശ്ശേരി സ്വദേശികൾ- 10 പേർ വീതം
വടക്കാഞ്ചേരി സ്വദേശി - 9 പേർ
ആലത്തൂർ, പട്ടാമ്പി സ്വദേശികൾ - 8 പേർ വീതം
കോങ്ങാട്, കുഴൽമന്ദം, മരുതറോഡ്, മുണ്ടൂർ, ഒറ്റപ്പാലം സ്വദേശികൾ - 7 പേർ വീതം
കിഴക്കഞ്ചേരി, പട്ടിത്തറ, പിരായിരി, പുതുനഗരം സ്വദേശികൾ - 6 പേർ വീതം
കൊടുവായൂർ, കോട്ടായി, വിളയൂർ സ്വദേശികൾ - 5 പേർ വീതം
മണ്ണാർക്കാട്, കണ്ണമ്പ്ര, നെന്മാറ, പുതുപ്പരിയാരം, വടകരപ്പതി, വണ്ടാഴി സ്വദേശികൾ - 4 പേർ വീതം
ചാലിശ്ശേരി, ചെറുപ്പളശ്ശേരി, ചിറ്റൂർ-തത്തമംഗലം, കാരക്കുറിശ്ശി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പുതുക്കോട് തെങ്കര സ്വദേശികൾ - 3 പേർ വീതം
ആനക്കര, അനങ്ങനടി, എലപ്പുള്ളി, എരുമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കൊടുമ്പ്, കൊല്ലംകോട്, കൊപ്പം, കോട്ടോപാടം, കുലുക്കല്ലൂർ, മണ്ണൂർ, മേലാർകോട്, മുതലമട, പല്ലശന, പെരുമാട്ടി, ഷോർണൂർ, തരൂർ തച്ചമ്പാറ, തൃക്കടേരി, വല്ലപ്പുഴ സ്വദേശികൾ - 2 പേർ വീതം
അലനല്ലൂർ, അയിലൂർ, കണ്ണാടി, കേരളശ്ശേരി, കുത്തന്നൂർ, മങ്കര, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, ഷോളയൂർ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2035 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ കണ്ണൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 6 പേർ കോഴിക്കോട് ജില്ലയിലും, 10 പേർ എറണാകുളം ജില്ലയിലും, 32 പേർ തൃശ്ശൂർ ജില്ലയിലും 57 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications

