പാലക്കാട് ഇന്ന് കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുത്തത് 3071 പേര്‍
പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 3102 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 500 പേരായിരുന്നു. 22 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (ഒരാള്‍ ഒന്നാം ഡോസും 21 പേര്‍ രണ്ടാം ഡോസും). 2813 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 25 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.

60 വയസ്സിനു മുകളിലുള്ള 232 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. ആകെ 8 കേന്ദ്രങ്ങളില്‍ 8 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് മൊത്തം 3102 പേര്‍ കുത്തിവെപ്പ് സ്വീകരിച്ചു. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, പാലക്കാട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 41 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 7 പേര്‍,3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 103 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications