പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 3111 പേര്‍ക്ക് കൊറോണ രോഗം; ഓക്‌സിജന്‍ വാര്‍ റൂം സജ്ജം, സബ് കളക്ടര്‍ക്ക് ചുമതല

Google Oneindia Malayalam News

പാലക്കാട്: ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 951 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത് ഓക്‌സിജന്‍ എത്തിക്കാനാകും. ചെമ്പൈ ഗവ. സംഗീത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റുമായി ചേര്‍ന്നാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. ആശുപത്രികള്‍ക്ക് വാര്‍ റൂമിലെ ഓക്‌സിജന്‍ കോള്‍ സെന്ററില്‍ നേരിട്ട് ബന്ധപ്പെടാനുമാകും.

p

സബ്കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മേല്‍നോട്ട ചുമതല. ഡി പി എം എസ് യു നോഡല്‍ ഓഫീസറും ഓക്‌സിജന്‍ വാര്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ.മേരി ജ്യോതി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഒന്‍പത് അംഗ കമ്മിറ്റിയെ വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്.
സപ്ലൈ യൂണിറ്റുകള്‍ക്കും ആശുപത്രികള്‍ക്കും ഉത്പാദകര്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ റൂം മുഖേന നിരീക്ഷിച്ച് സമിതി ഉറപ്പാക്കും.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍ അറിയിച്ചു.
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, പാലക്കാട് - 0491 2505741
സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ആലത്തൂര്‍ - 04922 224909
സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ചിറ്റൂര്‍ - 04923 222677
സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ഒറ്റപ്പാലം - 0466 2247064
സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, പട്ടാമ്പി - 0466 2214182
സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, മണ്ണാര്‍ക്കാട് - 04924 223090

Recommended Video

cmsvideo
8 Lions Show COVID-19 Symptoms At Nehru Zoological Park | Oneindia Malayalam

കെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറുംകെടി ജലീലിന് പകരം വി അബ്ദുറഹ്മാന്‍; നന്ദകുമാര്‍ അല്ലെങ്കില്‍ ചിത്തരഞ്ജന്‍... മന്ത്രിമാര്‍ അടിമുടി മാറും

English summary
3111 people test for Covid19 today in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X