പാലക്കാട് ഇന്ന് 34 പേർക്ക് കൊവിഡ്!! ഉറവിടം അറിയാത്ത 1 കേസ്!! ചികിത്സയിൽ 325 പേർ
പാലക്കാട്: ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്കും ഒരു തൃശ്ശൂർ സ്വദേശിയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ ഒരാളുടെ ഉറവിടം കണ്ടെത്താൻ ആയിട്ടില്ല. ഇന്ന് 15 പേർക്കാണ് രോഗമുക്തി.

സൗദി-4
ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ)
കുഴൽമന്ദം സ്വദേശി (46 പുരുഷൻ)
ചളവറ സ്വദേശി (20 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (42 പുരുഷൻ)
തമിഴ്നാട്-2
കുനിശ്ശേരി സ്വദേശി (31 പുരുഷൻ)
Recommended Video
കൊല്ലങ്കോട് സ്വദേശി (40 സ്ത്രീ)
കർണാടക-1
കോട്ടോപ്പാടം സ്വദേശി (45 സ്ത്രീ)
ഉറവിടം അറിയാത്ത രോഗ ബാധ-1
ചന്ദ്രനഗർ സ്വദേശി(40 പുരുഷൻ)
കൂടാതെ ജില്ലയിൽ ചികിത്സയ്ക്ക് എത്തിയിട്ടുള്ള തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഗർഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.കപ്പൂർ സ്വദേശികളായ ഒൻപത് പേർ. ഇതിൽ 12, 7 വയസ്സുള്ള ആൺ കുട്ടികളും 17,12 വയസ്സും ഒരു വയസ്സ് തികയാത്തതുമായ പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.പട്ടാമ്പി സ്വദേശികളായ ഏഴ് പേർ.പത്തു വയസ്സുകാരനും 14 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യ വിൽപ്പനക്കാർ ആയ രണ്ട് തിരുമിറ്റക്കോട് സ്വദേശികൾ.മുതുതല സ്വദേശികളായ മൂന്നു പേർ. ഇതിലൊരാൾ 16 വയസ്സുകാരിയാണ്.ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ.ഓങ്ങല്ലൂരിൽ 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ ഒരാൾ വീതം. പെരുമാട്ടി സ്വദേശി അന്തർസംസ്ഥാന ലോറി ഡ്രൈവറാണ്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 325 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.












Click it and Unblock the Notifications