പാലക്കാട് ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍; വ്യാഴാഴ്ച 18 ക്യാമ്പുകള്‍ കൂടി തുറന്നു!
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ 2800ലധികം പേരെ 34 ക്യാമ്പുകളിലായി പുനരധിവസിപ്പിച്ചു. പാലക്കാട്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, പട്ടാമ്പി, ആലത്തൂര്‍, ഒറ്റപ്പാലം എന്നീ താലൂക്കുകളിലായാണ് 34 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ ചിറ്റൂര്‍, പട്ടാമ്പി, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലായി 18 ക്യാമ്പുകള്‍ കൂടി തുറന്നുവെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
ആലത്തൂര്‍ താലൂക്കില്‍ പുതിയതായി 11 ക്യാമ്പുകളാണ് തുറന്നത്. പാടൂര്‍ എ.എല്‍.പി.എസ് (61 പേര്‍), ഗാന്ധിസ്മാരക യു.പി.എസ് അഞ്ചുമൂര്‍ത്തിമംഗലം (68), വടക്കഞ്ചേരി മദ്രസാ ഹാള്‍ (150), പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (30), സി.വി.എം സ്‌കൂള്‍ അനക്‌സ് (10), കവാ പള്ളി പാരിഷ് ഹാള്‍, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, എ.എല്‍.പി.എസ് കണക്കന്നൂര്‍, ജി.എല്‍.പി.എസ് കടപ്പാറ, സി.എ.എല്‍.പി.എസ് ആയക്കാട്, വണ്ടാഴി അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.

പട്ടാമ്പി താലൂക്കില്‍ തൃത്താല ചുങ്കാലിപിലാവ് കെ.സി.എം.യു.പി സ്‌കൂള്‍, കൊട്ടാരം യു.പി സ്‌കൂള്‍, നരിപ്പറമ്പ് ജി.യു.പി.എസ് എന്നിവടെ 165 അംഗങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. ചിറ്റൂര്‍ വടക്കരപ്പതി വില്ലേജില്‍ ജി.യു.പി.എസ് മേനോന്‍പാറയിലും അലുവാശ്ശേരി ജി.യു.പി.എസിലും എരുത്തേമ്പതി ജി.എല്‍.പി.എസിലുമായി 41 അംഗങ്ങളാണുള്ളത്.
ഒറ്റപ്പാലം താലൂക്കിലെ രണ്ടു വില്ലേജില്‍ ബി.എം.എല്‍.പി.എസില്‍ 28 അംഗങ്ങളാണുള്ളത്. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ വില്ലേജില്‍ ചളവ സ്‌കൂളിലും പൊന്‍പ്പാറ സെന്റ് തോമസ് സ്‌കൂളിലും അട്ടപ്പാടി വില്ലേജിലെ കക്കുപ്പടി ജി.യു.പി സ്‌കൂളിലുമായി 201 പേരാണുള്ളത്. പാലക്കാട് താലൂക്കിലെ കല്‍പ്പാത്തി എ.യു.പി.എസ്, മോയന്‍സ് സ്‌കൂള്‍, എം.ഇ.എസ് സ്‌കൂള്‍, ഒലവക്കോട് കോ-ഓപ്പറേറ്റീവ് കോളെജ് എന്നിവടങ്ങളിലെ അംഗങ്ങളെ കഞ്ചിക്കോട് അപ്‌നാ ഘറിലേക്ക് മാറ്റി.
കഞ്ചിക്കോട് അപ്‌നാ ഘര്‍ ക്യാമ്പില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തും കഞ്ചിക്കോട് അപ്‌നാ ഘര്‍ ക്യാമ്പില്‍ ഇന്ന് (august 6)രാവിലെ 9.30 മുതല്‍ അഹല്യ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. പി. റീത്ത അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications