• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് ;ചികിത്സയിൽ 2513 പേർ

Google Oneindia Malayalam News

പാലക്കാട്: ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 144 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 183 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 17 പേർ,4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.61 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-65 പേർ
ഷൊർണ്ണൂർ സ്വദേശികൾ-25 പേർ
പുതുശ്ശേരി സ്വദേശികൾ-12 പേർ
അകത്തേത്തറ, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ-10 പേർ
ഒറ്റപ്പാലം സ്വദേശികൾ-9 പേർ
പുതുപ്പരിയാരം, വിളയൂർ സ്വദേശികൾ - 8 പേർ
അനങ്ങനടി, കൊടുവായൂർ, മുണ്ടൂർ, പിരായിരി സ്വദേശികൾ-7 പേർ വീതം
അലനല്ലൂർ, മണ്ണാർക്കാട്, കോട്ടായി, നെന്മാറ-6പേർ വീതം
അമ്പലപ്പാറ,എലപ്പുളളി, ലക്കിടി പേരൂർ, വാണിയംകുളം സ്വദേശികൾ-5 പേർ വീതം
കടമ്പഴിപ്പുറം, കണ്ണാടി, കോങ്ങാട്, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ, മുതുതല, പട്ടിത്തറ, തരൂർ, വെള്ളിനേഴി സ്വദേശികൾ- 4 പേർ വീതം
ആലത്തൂർ,അയിലൂർ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പല്ലശ്ശന, പട്ടാമ്പി, പെരുമാട്ടി, പൊൽപ്പുള്ളി, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തിരുവേഗപ്പുര, വടക്കഞ്ചേരി സ്വദേശികൾ-3 പേർ വീതം
ചളവറ, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കേരളശ്ശേരി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മേലാർകോട്, ഓങ്ങല്ലൂർ,പരുതൂർ, പട്ടഞ്ചേരി, പുതുനഗരം, തെങ്കര, വണ്ടാഴി സ്വദേശികൾ-2 പേർ വീതം
ചെർപ്പുളശ്ശേരി, എരിമയൂർ, കണ്ണമ്പ്ര, കാരാകുറിശ്ശി,കാവശ്ശേരി, കുത്തനൂർ, മലമ്പുഴ,മാത്തൂർ, മുതലമട, നല്ലേപ്പിള്ളി, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തച്ചനാട്ടുകര, തൃത്താല, വടകരപ്പതി സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2513 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 3 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലും 6 പേർ കോഴിക്കോട് ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 44 പേർ തൃശ്ശൂർ ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
348 Covid Cases Reported in Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X