Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്; ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 332 ആയി

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് കോട്ടയം, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉള്‍പ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്.ജില്ലയില്‍ ഇന്ന് 23 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

corona

വെസ്റ്റ് ബംഗാള്‍-2 അതിഥി തൊഴിലാളി (27 പുരുഷന്‍), എലവഞ്ചേരി സ്വദേശി (49 പുരുഷന്‍), മൈസൂരില്‍ നിന്ന് വന്ന കൊടുവായൂര്‍ സ്വദേശി (46 പുരുഷന്‍).ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്, കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളി(22 പുരുഷന്‍) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ചെറുപ്പുളശ്ശേരി സ്വദേശി (41 സ്ത്രീ). ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയിലുള്ള ചെറുപ്പുളശ്ശേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്,മൈസൂരില്‍ നിന്നും വന്ന ഇന്ന് രോഗം സ്ഥിരീകരിച്ച കൊടുവായൂര്‍ സ്വദേശിയുടെ കുടുംബത്തിലെ ഒന്‍പത് പേര്‍ (42, 20,68,28,60 സ്ത്രീകള്‍, 38, 72 പുരുഷന്മാര്‍, 17 ഉം ഒരു വയസ്സ് തികയാത്തതുമായ രണ്ട് പെണ്‍കുട്ടികള്‍ ). കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട തച്ചമ്പാറ സ്വദേശികളായ മൂന്നു പേര്‍ (26,58 പുരുഷന്മാര്‍, 45 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസം (ജൂലൈ 24) പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റില്‍ ഒരു മലപ്പുറം സ്വദേശിക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 356 പേര്‍ക്കാണ് ഇവിടെ ആന്റിജന്‍ പരിശോധന നടത്തിയത്. മേഴത്തൂര്‍, പാലത്തറ എന്നിവിടങ്ങളിലെ സെന്ററുകളില്‍ ആണ് കഴിഞ്ഞദിവസം 'പരിശോധന ക്യാമ്പ് നടത്തിയത്.

അനങ്ങനടി സ്വദേശികളായ മൂന്നുപേര്‍(33,30,24 പുരുഷന്മാര്‍), വല്ലപ്പുഴ സ്വദേശികളായ രണ്ടുപേര്‍. (40 സ്ത്രീ, 17 ആണ്‍കുട്ടി), നാഗലശ്ശേരി സ്വദേശികളായ മൂന്നു പേര്‍. (25 പുരുഷന്‍, 7,4 വയസുള്ള പെണ്‍കുട്ടികള്‍), മുതുതല സ്വദേശികളായ രണ്ടുപേര്‍(20 പുരുഷന്‍, 40 സ്ത്രീ), തിരുവേഗപ്പുറ സ്വദേശികളായ രണ്ടു പേര്‍.(44, 46 പുരുഷന്മാര്‍),പരുതൂര്‍ സ്വദേശികള്‍ രണ്ടുപേര്‍. (18,39 പുരുഷന്‍മാര്‍), മലപ്പുറം ഇരിമ്പിളിയം സ്വദേശി (37 പുരുഷന്‍). ഇദ്ദേഹം പാലക്കാട് ജില്ലയിലാണ് ചികിത്സയിലുള്ളത്, കൊപ്പം സ്വദേശി (40 സ്ത്രീ), തിരുമിറ്റക്കോട് സ്വദേശി( 5 വയസ്സുള്ള പെണ്‍കുട്ടി) എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 332 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+