പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 4 കൊവിഡ് കേസുകൾ; ചികിത്സയിൽ 438 പേർ!! 36 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ 36 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഇങ്ങനെ- ഖത്തർ-1 മനിശ്ശേരി സ്വദേശി (23 സ്ത്രീ),സൗദി-1 വിളയൂർ(37 പുരുഷൻ,),ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-1 പുതുനഗരം സ്വദേശി (29 പുരുഷൻ),കൂടാതെ ഒരു പത്തനംതിട്ട സ്വദേശിക്കും(23) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

അതേസമയം കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.ജില്ലയിൽ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പട്ടാമ്പിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതൊഴിച്ചാൽ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടന്നത്. ഇപ്പോഴും മികച്ച പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ ഇനിയുള്ള ഒരു മാസം രോഗവ്യാപനം കൂടാൻ സാധ്യതയുണ്ട്.

ഇപ്പോൾ പ്രായം കുറഞ്ഞവർക്കാണ് കൂടുതൽ രോഗബാധ ഉള്ളത്. രോഗവ്യാപനം വർധിച്ചാൽ അത് കൂടുതൽ പ്രായമുള്ളവരിലേക്കു ബാധിക്കാൻ സാധ്യതയുണ്ട്. അത് മരണനിരക്ക് കൂടാൻ ഇടയാക്കും. അതിനാൽ രോഗവ്യാപനം തടയാൻ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഫലപ്രദമാക്കണം. ഇതിന് ജനപ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
പാലക്കാട് നഗരസഭയുടെ അഴുക്കുചാൽ നവീകരണത്തിന് പിരായിരി പഞ്ചായത്തിന്റെ പൂട്ട്; ദുരിതത്തിലായി കർഷകൻ

കാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗംകാസർഗോഡ് 21 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഉറവിടം അറിയാത്ത 3 കേസുകൾ!! ആകെ 28 പേർക്ക് രോഗം

'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള'അവരെന്ന നിശബ്ദരാക്കാൻ ശ്രമിച്ചു, ബോണ്ട് ഒപ്പിട്ടാൽ മോചനം'; വെളിപ്പെടുത്തി ഒമർ അബ്ദുള്ള

English summary
4 Covid Cases Reported In Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X