പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 4 പേർക്ക് കൊവിഡ് !! ആരോഗ്യ പ്രവർത്തകയ്ക്കും

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 11ന് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നാട്ടിലെത്തിയ ചാലിശ്ശേരി സ്വദേശി (26), ചെന്നൈയിലെ തിരുവല്ലോറിൽ നിന്ന് മെയ് 13ന് നാട്ടിലെത്തിയ മലമ്പുഴ സ്വദേശി (21) ) ,മേയ് 14ന് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (22) വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(20) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ സ്വദേശിനി ജോലിയുടെ ഭാഗമായി പാലക്കാട് താമസിക്കുകയാണ്. മലമ്പുഴ, ചാലിശ്ശേരി സ്വദേശികൾ വീട്ടിൽ നിരീക്ഷണത്തിലും കഞ്ചിക്കോട് സ്വദേശി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റിനിലും ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശിനിയുടെത് മെയ് 21 നും ബാക്കിയുള്ളവരുടേത് മെയ് 22നുമായാണ് സ്രവം പരിശോധനയ്ക്കെടുത്തത്. ഇതര സംസ്ഥാനത്ത് നിന്ന് വന്നവർക്കൊക്കെ യാത്രാ പാസ് ഉണ്ടായിരുന്നു.

xcorona26-15889

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി. മലപ്പുറം സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) ഇന്നും മെയ് 17 നുമായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെയുള്ളവരാണിത്.
ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ജില്ലയില്‍ നിലവില്‍ 8466 പേര്‍ വീടുകളിലും 65 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8540 പേര്‍ നിരീക്ഷണത്തിലുണ്ട്.

അഞ്ച് ചുനങ്ങാട് സ്വദേശികൾ, നാല് ശ്രീകൃഷ്ണപുരം സ്വദേശികൾ, ഏഴ് കടമ്പഴിപ്പുറം സ്വദേശികൾ, ഏഴു മാസം പ്രായമായ കുഞ്ഞുൾപ്പടെ നാലു കൂറ്റനാട് പെരിങ്ങോട് സ്വദേശികളും രണ്ട് പട്ടാമ്പി സ്വദേശികൾ, രണ്ട് പനമണ്ണ സ്വദേശികൾ, രണ്ട് തൃക്കടേരി സ്വദേശികൾ, രണ്ടു ഒറ്റപ്പാലം തോട്ടക്കര സ്വദേശികൾ, ഓരോ മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി, കൊല്ലങ്കോട് ആനമാറി, ആലത്തൂര്‍ കാവശ്ശേരി, മണ്ണമ്പറ്റ, കൊടുമുണ്ട, വല്ലപ്പുഴ, വെള്ളിനേഴി, മുണ്ടൂർ, കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി സ്വദേശികളും സമ്പർക്കം മൂലം രോഗം വന്ന നന്നിയോട്, ഇടുക്കി, മംഗലം അഞ്ചുമൂർത്തി സ്വദേശികളും ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 44 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്.

കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശിയും മാലിദ്വീപില്‍ നിന്നെത്തിയ മങ്കര സ്വദേശിയും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജിലും കുവൈറ്റിൽ നിന്ന് എത്തിയ നെല്ലായ സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 5700 സാമ്പിളുകളില്‍ ഫലം വന്ന 5090 നെഗറ്റീവും 57 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 43133 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 34593 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 8063 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍

English summary
4 new covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X