പാലക്കാട് 4 വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഗുരുതര പരിക്കോടെ ബന്ധുവായ യുവതി ആശുപത്രിയിൽ
പാലക്കാട്: നാല് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് സംഭവം. വണ്ണാമട തുളസി നഗർ മധുസൂദനന്റെയും ആതിരയുടേയും മകൻ ഋത്വിക്കാണ് മരിച്ചത്. കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്. രാത്രി വീട്ടിൽ ആളില്ലാത്ത സമത്തായിരുന്നു കൊലപാതകം.
സംഭവത്തിന് പിന്നാലെ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളാണെന്ന് പോലീസ് പറയുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദീപ്തിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബന്ധുക്കൾ ഇല്ലാത്ത സമയം നോക്കിയായിരുന്നു ദീപ്തി കുട്ടിയെ കൊലപ്പെടുത്തിയത്. മധുസൂദനന്റെ അമ്മയെ പനിയെ തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആതിര ഋത്വിക്കിനെ ബന്ധുവായ യുവതിക്കും അവരുടെ 5 വയസ്സുള്ള മകൾക്കൊപ്പവും വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്ക് പോയത്
ഇവർ വീട്ടിൽ തിരച്ചെത്തി വാതിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നീട് 5 വയസ്സുകാരി പിൻ വാതിൽ തുറന്ന് നൽകിയപ്പോഴാണ് ഇവർക്ക് വീട്ടിവനകത്ത് കയറാനായത്. കുട്ടിയെ മരിച്ച നിലയിലും യുവതിയെ രക്തം വാർന്ന് അബോധാവസ്ഥയിലും ആണ് കണ്ടെത്തിയത്. ഋത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications