പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിൽ സ്ഥിതി രൂക്ഷം; ഇന്ന് 40 പേർക്ക് കൊവിഡ്!! രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു തമിഴ് നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്.

coronavirus19-158

രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

യുഎഇയിൽ നിന്ന് ഏഴ് പേർ

യുഎഇയിൽ നിന്നും വന്ന കർക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീയും (38) രണ്ടു പെൺകുട്ടികൾക്കും (5,15), അലനല്ലൂർ സ്വദേശി(25, പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (55 പുരുഷൻ), പറളി സ്വദേശി (47 പുരുഷൻ), കൂറ്റനാട് വാവന്നൂർ സ്വദേശി (56 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഖത്തർ-1
കണ്ണാടി സ്വദേശി(47, പുരുഷൻ)

കുവൈത്ത്-1
മണ്ണാർക്കാട് തെങ്കര സ്വദേശി (26, പുരുഷൻ)

തമിഴ്നാട്- 9
പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെൺകുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷൻ) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകൾ(26,50), അഞ്ചുമൂർത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ)

മഹാരാഷ്ട്ര -10

പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷൻ), വണ്ടാഴി സ്വദേശി (39 പുരുഷൻ), കരിയമുട്ടി സ്വദേശി (52 പുരുഷൻ), തൃക്കടീരി സ്വദേശി (45 പുരുഷൻ), പനമണ്ണ സ്വദേശികളായ അഞ്ച് പേർ (30,39,23,27,31 പുരുഷൻ), വരോട് സ്വദേശി (34 പുരുഷൻ)

ഡൽഹി-1
കിഴക്കേത്തറ സ്വദേശി (23, സ്ത്രീ)

ഉത്തർപ്രദേശ്-1
ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷൻ)

ആന്ധ്ര പ്രദേശ്-3
തത്തമംഗലം സ്വദേശി (39 പുരുഷൻ), വരോട് സ്വദേശി (48 പുരുഷൻ), തമിഴ്നാട് സ്വദേശി (22 പുരുഷൻ)

ലക്ഷദ്വീപ് -1
പിരായിരി സ്വദേശി (27 പുരുഷൻ)

കർണാടക-1
കണ്ണിയംപുറം സ്വദേശി (21 സ്ത്രീ)

സമ്പർ ക്കം വഴി 5 പേർക്ക്

വാളയാറിൽ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസർ (40 പുരുഷൻ), ജില്ലാ ആശുപത്രി ജീവനക്കാരായ മൂന്നുപേർ (46 സ്ത്രീ, 35,48പുരുഷൻമാർ), കെ എം എസ് സി എൽ ജീവനക്കാരൻ (41, പുരുഷൻ).

രോഗികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായാലും മുഴുവൻ പേർക്കുമുള്ള ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കോളേജിലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

Recommended Video

cmsvideo
കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ ചിത്രം വരച്ച് പാലക്കാട് സംസ്കാര സഭയുടെ പ്രതിഷേധം

മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്

പത്തനംതിട്ടയിൽ സിപിഎമ്മിന് വൻ ഇരുട്ടടി, പാർട്ടിയിൽ നിന്ന് കൂട്ടരാജി, ലോക്കൽ സെക്രട്ടറിമാരടക്കം!പത്തനംതിട്ടയിൽ സിപിഎമ്മിന് വൻ ഇരുട്ടടി, പാർട്ടിയിൽ നിന്ന് കൂട്ടരാജി, ലോക്കൽ സെക്രട്ടറിമാരടക്കം!

ഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോ

<center><div data-album-id=" title="

" />

English summary
40 covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X