പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 41 പേർക്ക് കൊവിഡ്; 16 പേർക്ക് സമ്പർക്കത്തിലൂടെ രോഗം! ഉറവിടം അറിയാത്ത 3 രോഗികൾ

Google Oneindia Malayalam News

പാലക്കാട്: ജില്ലയിൽ ഇന്ന് തൃശ്ശൂർ, സ്വദേശി ഉൾപ്പെടെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേർ എന്നിവർ ഉൾപ്പെടും.13പേർക്കാണ് രോഗമുക്തി.രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

 999-1585205160-1586797020-1586803753-1596638064.jpg -Properties

കർണാടക-2
എലപ്പുള്ളി സ്വദേശി (42 പുരുഷൻ)

നൂറണി സ്വദേശി (29 പുരുഷൻ)

ഗുജറാത്ത് -1
പനമണ്ണ സ്വദേശി (64 പുരുഷൻ)

ആന്ധ്രപ്രദേശ് -1
നാഗലശ്ശേരി സ്വദേശി (31 പുരുഷൻ)

തമിഴ്നാട്-9
എലപ്പുള്ളി സ്വദേശി (33 സ്ത്രീ)

പട്ടഞ്ചേരി സ്വദേശി (40 പുരുഷൻ)

തേൻകുറിശ്ശി സ്വദേശി (37 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (1 പെൺകുട്ടി)
കഞ്ചിക്കോട് സ്വദേശികളായ 4 പേർ (33 സ്ത്രീ, 6,2 പെൺകുട്ടികൾ, 33 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (33 പുരുഷൻ)

ജാർഖണ്ഡ്-1
കഞ്ചിക്കോട് സ്വദേശി (23 പുരുഷൻ)

തൃശ്ശൂർ തിരുവില്വാമല സ്വദേശി (53 പുരുഷൻ)

ജിബുട്ടി-1
അമ്പലപ്പാറ സ്വദേശി (27 പുരുഷൻ)

സൗദി-3
ചുനങ്ങാട് സ്വദേശി (37 പുരുഷൻ)

അലനല്ലൂർ സ്വദേശി (53 പുരുഷൻ)

അലനല്ലൂർ കാട്ടുകുളം സ്വദേശി (30 പുരുഷൻ)

ഖത്തർ-1
പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (47 പുരുഷൻ)

യുഎഇ-2
കണ്ണമ്പ്ര സ്വദേശി (39 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (56 പുരുഷൻ). ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3
പുതുനഗരം സ്വദേശികൾ (31,30 പുരുഷന്മാർ)

വിളയൂർ സ്വദേശി(76 സ്ത്രീ). ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സമ്പർക്കം-16
കഞ്ചിക്കോട് സ്വദേശി (30 പുരുഷൻ)

എലപ്പുള്ളി സ്വദേശി (26 പുരുഷൻ).കഞ്ചിക്കോട്, എലപ്പുള്ളി സ്വദേശികൾ ജൂലൈ 31ന് രോഗം സ്ഥിരീകരിച്ച ഒരു എലപ്പുള്ളി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പാലം സ്വദേശികൾ (45 സ്ത്രീ, 15 ആൺകുട്ടി). ഇവർ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വാണിയംകുളം സ്വദേശിയായ ഗർഭിണി (22 സ്ത്രീ).ഇവർ ജൂലൈ 30ന് രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പുതുനഗരം സ്വദേശികളായ അഞ്ചുപേർ (32,40,45 സ്ത്രീകൾ, 14 പെൺകുട്ടി, 39 പുരുഷൻ). ഇവർ ഓഗസ്റ്റ് ഒന്നിന് രോഗം സ്ഥിരീകരിച്ച വടക്കഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പാലക്കാട് കാടാങ്കോട് സ്വദേശികളായ മൂന്നു പേർ (52 സ്ത്രീ, 17 ആൺകുട്ടി, 29 പുരുഷൻ).കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലായി രോഗം സ്ഥിരീകരിച്ച മൂന്നുപേർ,

പട്ടാമ്പി സ്വദേശി (52 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (11 പെൺകുട്ടി)

ചാഴിയാട്ടിരി സ്വദേശി (48 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 429ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

English summary
41 covid cases in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X