സമ്പർക്കത്തിലൂടെ 12 പേർക്ക് കൊവിഡ്; പാലക്കാട് ആകെ 41 പേർക്ക് രോഗം!! ഉറവിടം അറിയാത്ത 3 കേസ്
പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്ത എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.
കൊട്ടോപാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്കാണ്(30) രോഗം സ്ഥിരീകരിച്ചത്. ഇവർ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.

Recommended Video

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.
അതിനിടെ സിവിൽ സ്റ്റേഷനിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ മുഴുവൻ പേരുടേയും പരിശോധന ഫലം നെഗറ്റീവായി. ജീവനക്കാര്‍ക്കായി നടത്തിയ ടെസ്റ്റില്‍ 257 പേരുടെ സ്രവമാണ് പരിശോധനയ്ക്കെടുത്തത്. എല്ലാ ഫലവും നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്. മൂക്കിലെ സ്രവമെടുത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കോവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്ത് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പരിശോധന നാളെയും (ജൂലൈ 28) തുടരുമെന്ന് ഡി. എം. ഒ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications