Get Updates
Get notified of breaking news, exclusive insights, and must-see stories!

21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാലക്കാട് ഇന്ന് 42 പേർക്ക് കൊവിഡ്! 367 പേർ ചികിത്സയിൽ

പാലക്കാട്: ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, തൃശ്ശൂർ സ്വദേശികൾക്ക് ഉൾപ്പെടെയുള്ളവ്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉൾപ്പെടും. ഒരു അതിഥി തൊഴിലാളി , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 21 പേർ, കരിമ്പ സ്വദേശിയായ ഒരു ടാക്സി ഡ്രൈവറും ഉൾപ്പെടുന്നതാണ് ബാക്കിയുളള 27 പേർ. അഞ്ചുപേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

കർണാടക-2
ബാംഗ്ലൂരിൽ നിന്നും വന്ന വെള്ളിനേഴി സ്വദേശി (29 പുരുഷൻ). ഇദ്ദേഹം വയനാട് ജില്ലയിൽ ചികിത്സയിലാണ്.

ബാംഗ്ലൂരിൽ നിന്ന് വന്ന കുത്തന്നൂർ സ്വദേശി (26 പുരുഷൻ). ഇദ്ദേഹം വയനാട് ജില്ലയിൽ ചികിത്സയിലാണ്.

മധ്യപ്രദേശ്-1
മധ്യപ്രദേശിൽ നിന്നും വന്ന നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അതിഥി തൊഴിലാളി (34 പുരുഷൻ)

തമിഴ്നാട്-2
കോയമ്പത്തൂരിൽ നിന്നും വന്ന പുതുക്കോട് സ്വദേശികൾ (32,38 പുരുഷൻ)

സമ്പർക്കം-21-ഇന്ന് കരിമ്പ സ്വദേശിയായ (38 പുരുഷൻ) ഒരു ടാക്സി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു കരിമ്പ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു (35 പുരുഷൻ). ഇദ്ദേഹം വാളയാറിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. കൂടാതെ ഈ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒൻപത് കരിമ്പ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. (2,6,15 ആൺ കുട്ടികൾ, 20,67,30,66,45 സ്ത്രീകൾ , 46 പുരുഷൻ). ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒരാളും അദ്ദേഹത്തിൻറെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരും ആണ് രോഗബാധിതർ.

ഒറ്റപ്പാലം സ്വദേശികളായ ഏഴ് പേരാണ് സമ്പർക്ക രോഗബാധിതർ .(49,49,50 പുരുഷന്മാർ, 34,70 സ്ത്രീ, ആറ് വയസ്സും ഒരു വയസ്സ് തികയാത്തതുമായ ആൺകുട്ടികൾ). ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെ സമ്പർക്ക പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്.

covid

പെരുമാട്ടി സ്വദേശികളായ രണ്ട് രോഗബാധിതർ (19 പുരുഷൻ, 21 സ്ത്രീ). ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച പെരുമാട്ടി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

എലവഞ്ചേരി സ്വദേശി (39 സ്ത്രീ). ജൂലൈ 25ന് രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പെരുവമ്പ്‌ സ്വദേശി (32 സ്ത്രീ).ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ്‌ സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ടെസ്റ്റിൽ രോഗബാധ സ്ഥീരികരിച്ചത് 15 പേർക്ക്

കഴിഞ്ഞദിവസം (ജൂലൈ 25) പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ ഒരു മലപ്പുറം സ്വദേശിക്കും മൂന്നു തൃശ്ശൂർ സ്വദേശികൾക്കും ഉൾപ്പെടെ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവേഗപ്പുറ, തൃത്താല, ആനക്കര പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന ക്യാമ്പ് നടത്തിയത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

തിരുവേഗപ്പുറ സ്വദേശികളായ നാല് പേർ (40 പുരുഷൻ, 30 സ്ത്രീ, 14 ആൺകുട്ടി, 11 പെൺകുട്ടി)

കൊപ്പം സ്വദേശി(48 സ്ത്രീ)

ചളവറ സ്വദേശികൾ മൂന്നുപേർ (56, 53, 29 സ്ത്രീകൾ)

നാഗലശ്ശേരി സ്വദേശി (11 പെൺകുട്ടി)

കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)

തൃക്കടീരി സ്വദേശി (17 പെൺകുട്ടി)

മലപ്പുറം ഇരിമ്പിളിയം സ്വദേശി (4, ആൺകുട്ടി). ഇദ്ദേഹം പാലക്കാട് ജില്ലയിൽ ചികിത്സയിലാണ്.

തൃശ്ശൂർ സ്വദേശികളായ മൂന്നുപേർ (46, 41,50 പുരുഷന്മാർ).ഇവർ പാലക്കാട് ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 367 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+