Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 47 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 22 കേസുകളും സമ്പര്‍ക്കം

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.42 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

യുഎഇ-7, കുവൈത്ത്-1, ഖത്തര്‍-1, തിരുവേഗപ്പുറ സ്വദേശി (31 പുരുഷന്‍), സൗദി-4, കര്‍ണാടക-3, തമിഴ്‌നാട്-4, ദില്ലി 1 എന്നിങ്ങനെയാണ് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

corona

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 4 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ (20,50 പുരുഷന്മാര്‍, 83 സ്ത്രീ ), കാരാകുര്‍ശി സ്വദേശി (47 പുരുഷന്‍).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച കാരാകുര്‍ശി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്., കാവശ്ശേരി സ്വദേശി (56 പുരുഷന്‍).തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഓങ്ങല്ലൂര്‍ സ്വദേശികളായ 8 പേര്‍. ഇതില്‍ 16,3,14 വയസ്സുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്, കൊപ്പം സ്വദേശികളായ നാല് പേര്‍, പട്ടാമ്പി സ്വദേശികളായ 4 പേര്‍, ചളവറ സ്വദേശിയായ ഒരാള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+