പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല; സമൂഹ വ്യാപനം ഉണ്ടായാല്‍ നേരിടാന്‍ 4700 കിടക്കകള്‍ സജ്ജം

Google Oneindia Malayalam News

പാലക്കാട്; പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും വരവിനുശേഷം സമൂഹ വ്യാപനമുണ്ടായാല്‍ നേരിടാന്‍ ജില്ലയില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററില്‍ 4700 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍.
രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല ജാഗ്രത വേണമെന്നും ഇനിയുള്ള ഘട്ടം ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി ചൂണ്ടികാട്ടി.

വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയശേഷം ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് 19 രോഗ സാധ്യതയും കൂടിയിട്ടുണ്ട്. 13 രോഗികള്‍ ഉണ്ടായിരുന്ന ജില്ലയില്‍ പിന്നീട് രോഗികളില്ലാത്ത അവസ്ഥയിലേക്ക് എത്തി. എന്നാല്‍ വീണ്ടും ഒരു കോവിഡ് 19 പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം ഉണ്ടാവില്ല എന്ന് തീര്‍ത്തു പറയാനാകില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വാളയാര്‍ വഴി ചെന്നൈയില്‍ നിന്ന് എത്തിയ പാലക്കാട് ജില്ലയിലെ ഒരാള്‍ക്കും വയനാട് ജില്ലയിലെ മൂന്ന് ആളുകള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

corona-virus22222

ജില്ലാശുപത്രിയില്‍ 35 പേരും മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളില്‍ ഒരാള്‍ വീതവും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 5 പേരും ഉള്‍പ്പെടെ 42 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. പഞ്ചായത്ത് തലത്തില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സമൂഹ വ്യാപനം ഉണ്ടാവുന്ന സാഹചര്യം തരണം ചെയ്യാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിബന്ധനകളില്‍ മാറ്റങ്ങള്‍ വന്നതോടെ ജില്ലയിലെ 276 കോവിഡ് കെയര്‍ സെന്ററുകളിലായി 280 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചു കോവിഡ് കെയര്‍ സെന്ററുകളിലായി 81 പ്രവാസികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 87 പ്രവാസികളെ ഹോം ക്വാറന്റൈനില്‍ അയച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവരെ ഹോം ക്വാറന്റൈനില്‍ അയക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വീടുകളിലേക്ക് അയക്കുന്നതോടെ രോഗസാധ്യയില്ലെന്ന സമീപനം മാറേണ്ടതുണ്ട്. ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.

Recommended Video

cmsvideo
ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സാമൂഹ്യവ്യാപനം | Oneindia Malayalam

പോലീസ് സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ കഴിയുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തുന്നവരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം വീടുകളിലേക്ക് അയക്കുകയാണ്. എന്നാല്‍ വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പെയ്ഡ് സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

English summary
4700 beds ready to face in case of community transmission in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X