• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് 474 പേര്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചു; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ പരിശോധന

Google Oneindia Malayalam News

പാലക്കാട്: ജില്ലയില്‍ ഇന്ന് 474 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 26 മുന്നണി പ്രവര്‍ത്തകരും ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 264 പേരും ഇന്ന് കോവിഷീല്‍ഡ് വാകിസിന്‍ 'കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 180 പേരാണ് ഇന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. ആകെ 8 സെഷനുകളിലുമായിട്ടാണ് കുത്തിവെപ്പ് നടന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റ്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കായി നാളെയും ഏപ്രില്‍ 13 നും ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി സൗജന്യ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ അതാത് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താം.

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

പരിശോധന കേന്ദ്രങ്ങള്‍ താഴെ പറയുന്നു

1. പാലക്കാട് ചെറിയ കോട്ടമൈതാനം.
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി.
3. കൊല്ലംകോട് കുടുംബാരോഗ്യ കേന്ദ്രം.
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം.
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം
6. കഞ്ചിക്കോട്, കിന്‍ഫ്ര, സി.എഫ്.എല്‍.ടി.സി

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അടുത്ത രണ്ടു ദിവസങ്ങളിലായി കോവിഡ് ടെസ്റ്റ് നടത്തുകയും ഇവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും വേണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
474 people takes coronavirus vaccine in Palakkad District today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X