പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലു വർഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകും: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ജലജീവൻ മിഷനിലൂടെ നാലു വർഷത്തിനകം 49, 60000 ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് അന്തർസംസ്ഥാന നദീജല ഹബ്ബ് ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ നിരവധി പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 67 ലക്ഷത്തോളം ഗ്രാമീണ കുടുംബങ്ങളിൽ വേനൽക്കാലത്തും മറ്റും കുടിവെള്ളം ലഭിക്കാത്തവർക്കാണ് പദ്ധതി വഴി പൈപ്പ് ലൈനിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്.സംസ്ഥാനത്തൊട്ടാകെ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 4343 കോടി രൂപയുടെ 564 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.

pinarayi Vijayan

നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വർദ്ധിപ്പിച്ചും ചില പദ്ധതികൾ ദീർഘിപ്പിച്ചും ജലസ്രോതസ്സുകൾ ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഉപഭോക്താക്കൾക്ക് എത്രയും പെട്ടെന്ന് പ്രയോജനം ലഭിക്കുന്നതിന് ഈ വിഭാഗങ്ങൾ കൂടുതലായി ഉൾപ്പെട്ട വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വെബ്സൈറ്റിലൂടെ ഏത് സമയത്തും പദ്ധതി പുരോഗതി വിലയിരുത്താൻ സുതാര്യവും കാര്യക്ഷമമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പ് മന്ത്രി
കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി . സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ 2024 ലോടെ കുടിവെള്ള കണക്ഷന്‍ നല്‍കുകയാണ് ജലജീവന്‍ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ 89,895 കണക്ഷനുകള്‍ക്ക് ഭരണാനുമതി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിൽ 4,40496 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റിയുടെ നാല് ഡിവിഷനുകളാണ് ഈ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടമായി 89,895 കണക്ഷനുകള്‍ക്ക് 191.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ജില്ലയിലെ 59 പഞ്ചായത്തുകളിലും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള ഒന്നാംഘട്ട പ്രവൃത്തികളുടെ ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്.

രണ്ടാംഘട്ടമായി 35 ഗ്രാമപഞ്ചായത്തുകളില്‍ 1,60,943 ഗാര്‍ഹിക കണക്ഷനുകള്‍ക്കായി 73131.61 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ വാട്ടര്‍ സാനിറ്റേഷന്‍ മിഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറക്ക് പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്യും.
2020-21 ല്‍ ലക്ഷ്യമിട്ട ബാക്കി കണക്ഷനുകള്‍ നല്‍കുന്നതിനായുള്ള പദ്ധതികളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ മൂന്നാംഘട്ടത്തില്‍ തയ്യാറാക്കുന്നുണ്ട്. 33 പഞ്ചായത്തുകളിലെ 1,26,753 കണക്ഷനുകള്‍ക്കായുള്ള പ്രോജക്ടാണ് വാട്ടര്‍ അതോറിറ്റി തയ്യാറാക്കുന്നത്. ആറ് പഞ്ചായത്തുകളിലെ 39445 കണക്ഷനുകള്‍ക്കായി ജലനിധി/ ഭൂജലവകുപ്പാണ് പ്രോജക്റ്റ് തയ്യാറാക്കുന്നത്.ജില്ലയിലെ 11 പഞ്ചായത്തുകളിലെ 55424 കുടിവെള്ള കണക്ഷനുകള്‍ക്കായി വിശദമായ സര്‍വെയും ഡിസൈന്‍ തയ്യാറാക്കലുമാണ് നാലാംഘട്ടത്തില്‍ നടക്കുക.

നിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയുംനിതീഷ് വിയർക്കും..എൻഡിഎയ്ക്ക് മുന്നിലെ വെല്ലുവിളികൾ ; ബിഹാറിലേക്ക് കളം മാറ്റാൻ രാഹുലും പ്രിയങ്കയും

ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്കജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക

കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ലകാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

ടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി, 4-5 ദിവസം വരെ ആശുപത്രിയിൽ തുടരണംടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി, 4-5 ദിവസം വരെ ആശുപത്രിയിൽ തുടരണം

ചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവുംചെന്നൈയുടെ പരാജയം; ധോണിയുടെ മകൾ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയും സൈബർ ആക്രമണവും

English summary
49, 60,000 families in the state to be provided drinking water within four years: CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X