പാലക്കാട് 18 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 49 പേർക്ക് രോഗം
പാലക്കാട്: ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ ഇന്ന് 19 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Recommended Video

ഇന്ന് 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 32054 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31036 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 452 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 180 സാമ്പിളുകൾ അയച്ചു. 1597 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1113 പേർ രോഗമുക്തി നേടി. ഇനി 473 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 85606 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 918 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10040 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.












Click it and Unblock the Notifications