പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിനി വാൻ മോഷണം അഞ്ചംഗ സംഘം പിടിയിൽ

Google Oneindia Malayalam News

പാലക്കാട്: കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി രാത്രി ചന്ദ്രനഗർ, ബാലാജി പെട്രോൾ പമ്പിനു മുന്നിൽ നിന്നും മിനി വാൻ മോഷ്ടിച്ച കേസ്സിൽ അഞ്ചംഗ സംഘത്തെ കസബ പോലീസ് അറസ്റ്റു ചെയ്തു.

കഞ്ചിക്കോട് , ചുള്ളിമട സ്വദേശികളായ മണികണ്ഠൻ വ : 33, ലക്ഷ്മണൻ വ : 32, ചടയൻ കാലായ് സ്വദേശികളായ അനു വ : 30, അസ്സൈനാർ വ : 32, വട്ടപ്പാറ സ്വദേശി കറുപ്പുസ്വാമി വ : 32 എന്നിവരാണ് അറസ്റ്റിലായത്.

palakkadmap

ഗ്രീൻ ലൈൻ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള Tata Ace Magic വാഹനമാണ് മോഷണം പോയത്. ബസ് ഡ്രൈവറായ ഒന്നാം പ്രതി മണികണ്ഠനാണ് കള്ളത്താക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്തത്, ശേഷം അഞ്ചംഗ സംഘം ഊടുവഴികളിലൂടെ തമിഴ്നാട്ടിലെത്തിച്ച് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വിൽപന നടത്തുകയായിരുന്നു. ശേഷം പണം 5 പേരും പങ്കിട്ടെടുക്കുകയായിരുന്നു.

നിരവധി CCTV കാമറകൾ, ടോൾ ബൂത്തുകൾ, മുൻ മോഷ്ടാക്കൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്, പ്രതികളെ വാളയാർ, കഞ്ചിക്കോട് ഭാഗങ്ങളിൽ നിന്നുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

മോഷണ പോയ വാഹനം പോലീസ് കണ്ടെത്തി. പ്രതികൾ കൂടുതൽ കളവുകേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കസബ ഇൻസ്പെക്ടർ K. വിജയകുമാർ, SI. റിൻസ് M തോമസ്, ASI മാരായ സുരേഷ്, നാരായണൻകുട്ടി , CP0 മാരായ K.B. രമേശ്, A. P പ്രജീഷ്, S. ഷനിൽ , ഡ്രൈവർ സേവ്യർ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

English summary
5 men arrested for minivan robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X