പാലക്കാട് ആശങ്ക; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം; ഇന്ന് സ്ഥിരീകരിച്ചത് 5 പേർക്ക്
പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ, ബെംഗളൂരു, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 143 ആയി.
രോഗം സ്ഥിരീകരിച്ച അലനല്ലൂർ സ്വദേശിയായ 23 കാരനാണ് മുംബൈയിൽ നിന്നും വന്നത്. മേയ് 14ന് രാജധാനി എക്സ്പ്രസിലായിരുന്നു ഇദ്ദേഹം നാട്ടിലെത്തിയത്. ബെംഗളൂരുവിൽ നിന്ന് വന്നയാൾ അംബികാപുരം സ്വദേശിയാണ്. കൊല്ലങ്കോട് സ്വദേശിയാണ് കുവൈത്തിൽ നിന്ന് വന്നത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

നിലവിൽ ജില്ലയിൽ മലപ്പുറം, ഇടുക്കി ജില്ലയിൽ നിന്നുള്ള ഓരോരുത്തരും രണ്ട് തൃശ്ശൂർ സ്വദേശികളും ഒര ആസാം സ്വദേശിയും ചികിത്സയിൽ കഴിയുന്നുണ്ട്. ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് ഗർഭിണികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു.
മെയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) രോഗ മുക്തനായി ആശുപത്രി വിട്ടു.
ഇദ്ദേഹത്തിൻ്റെ പരിശോധനാഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. തുടർന്നും 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതിനാൽ പഞ്ചായത്ത് മുഖേന സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിലേക്ക് ആണ് ഇദ്ദേഹത്തെ മാറ്റിയത്.
Recommended Video













Click it and Unblock the Notifications