പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 20 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 50 പേർക്ക് ഇന്ന് രോഗം, 56 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

പാലക്കാട്: ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർക്കും ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.56 പേർക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 405 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

corona20--15

അതേസമയം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. അവധി ദിവസങ്ങളില്‍ സഞ്ചാരികളുള്‍പ്പെടയുള്ളവര്‍ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ഈ് മേഖലയിലെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളത് കൊണ്ടാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, മുക്കാലി ചെക്ക് പോസ്റ്റ് എന്നിവടങ്ങളില്‍ കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തി വരുന്നുണ്ട്.

നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും സബ്കലക്ടര്‍ അറിയിച്ചിട്ടുണ്ട്.അട്ടപ്പാടി മേഖലയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസങ്ങളിലായി 250 ലധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

'ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ''ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ'

'45 ൽ 34 എംഎൽഎമാരും ന്യൂനപക്ഷത്തിൽ നിന്ന്; കോൺഗ്രസിന്റെ മൗനം, വോട്ടിന് വേണ്ടി എന്ത് നെറികേടും ''45 ൽ 34 എംഎൽഎമാരും ന്യൂനപക്ഷത്തിൽ നിന്ന്; കോൺഗ്രസിന്റെ മൗനം, വോട്ടിന് വേണ്ടി എന്ത് നെറികേടും '

English summary
50 covid cases in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X