പാലക്കാട് കടുത്ത ആശങ്ക; ഇന്ന് 17 അതിഥി തൊഴിലാളികൾക്ക് രോഗം!! ആകെ 50 പേർക്ക് കൊവിഡ്
പാലക്കാട്; ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേർ ഇടുക്കി ജില്ലയിലാണ് ചികിത്സയിലുള്ളത്. ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19 ന് വന്ന മൂന്ന് അതിഥി തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. (40,37,47 പുരുഷന്മാർ).ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ഒറീസ-3 ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ ( 33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്.
ഇവരുടെ സാമ്പിൾ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്പിൾ പരിശോധന ഫലം വരാനുണ്ട്.
ജാർഖണ്ഡ്-11 പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാർ). ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
ഇന്ന് 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 24269 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 21414 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 489 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 481 സാമ്പിളുകളും അയച്ചു. 722 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 496 പേർ രോഗമുക്തി നേടി. ഇനി 2855 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 66958 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 639 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12401 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.












Click it and Unblock the Notifications