പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാമ്പിയിൽ 38 പേർക്ക് കൊവിഡ്! പാലക്കാട് ആകെ 51 പേർക്ക് രോഗം.. സമ്പർക്കത്തിലൂടെ ഒരാൾക്ക്

Google Oneindia Malayalam News

പാലക്കാട്: ജില്ലയിൽ ഇന്ന് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ ആൻറിജൻ ടെസ്റ്റിലൂടെ കണ്ടെത്തിയ 38 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച വരിൽ രണ്ടുപേർ എറണാകുളത്തും കണ്ണൂരിലുമായാണ് ചികിത്സയിലുള്ളത്.
ജില്ലയിൽ 45 പേർക്കാണ് രോഗമുക്തി.

palakkad corona

Recommended Video

cmsvideo
23-07-2020, കോവിഡ് അപ്ഡേറ്റ്; പാലക്കാട് ജില്ലയിൽ 51 പേർക്ക് കോവിഡ്; 45 പേരുടെ ഫലം നെഗറ്റീവായി

കർണാടക-2
വണ്ടാഴി സ്വദേശി (49 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (31 സ്ത്രീ)

സൗദി-2
പുതുനഗരം സ്വദേശി (32 പുരുഷൻ)

കുത്തന്നൂർ സ്വദേശി (35 പുരുഷൻ)

തമിഴ്നാട്-1
കുത്തന്നൂർ സ്വദേശി(74 പുരുഷൻ)

ഒമാൻ-1
നെല്ലായ സ്വദേശി(37 പുരുഷൻ). ഇദ്ദേഹം കണ്ണൂർ ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഡൽഹി-3
ശ്രീകൃഷ്ണപുരം സ്വദേശികളായ മൂന്ന് പേർ (39 പുരുഷൻ 29 സ്ത്രീ 3 ആൺകുട്ടി). ഇവർക്ക് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

ചത്തീസ്ഗഡ്_1
ശ്രീകൃഷ്ണപുരം സ്വദേശി (37 പുരുഷൻ). ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

യുപി-1
യുപിയിൽ നിന്നും വന്ന് കോട്ടായിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി വന്ന അതിഥി തൊഴിലാളിക്ക്(28 പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കം-1
കൊടുവായൂർ സ്വദേശി (58 സ്ത്രീ)

ഉറവിടം അറിയാത്ത രോഗബാധ-1
കഞ്ചിക്കോട് സ്വദേശി (22 പുരുഷൻ). ഇദ്ദേഹം എറണാകുളത്താണ് ചികിത്സയിലുള്ളത്.

പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ബുധനാഴ്ച ആകെ 1651 ആൻറിജൻ ടെസ്റ്റുകളാണ് നടത്തിയത്. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് തൃശൂർ സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ആകെ 44 പേർക്കാണ് ജില്ലയിൽ ഇന്നലെ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്.

പട്ടാമ്പിയിലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ-തിരുമിറ്റക്കോട് സ്വദേശികളായ എട്ടുപേർ.ഇതിൽ അഞ്ച് വയസ്സും ഒരു വയസ്സ് പൂർത്തിയാകാത്ത തുമായ രണ്ട് പെൺകുട്ടികളും നാലു വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.

മുതുതല സ്വദേശികളായ ഏഴുപേർ.ഇതിൽ ഒരു നാലു വയസുകാരനും ഒൻപതുവയസുകാരിയും ഉൾപ്പെടുന്നുണ്ട്.

കപ്പൂർ സ്വദേശികളായ 5 പേർ.

പട്ടിത്തറ സ്വദേശികളായ നാല് പേർ. ഇവിടെ മൂന്നു വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓങ്ങല്ലൂർ സ്വദേശികളായ 5 പേർ. 8, 16 വയസ്സുള്ള ആൺകുട്ടികൾക്കും 17 വയസ്സുള്ള പെൺകുട്ടിക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.

പട്ടാമ്പി സ്വദേശികളായ രണ്ടുപേർ.7 വയസ്സുള്ള പെൺകുട്ടിക്ക് ഉൾപ്പെടെയാണ് രോഗം.

ചളവറ സ്വദേശികളായ മൂന്നുപേർ. ഇതിൽ 12 വയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്.

ചാലിശ്ശേരി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം.

തൃശ്ശൂർ പോർക്കുളം, പെരുമ്പിലാവ് സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 329 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.

കടുത്ത ആശങ്ക;സംസ്ഥാനത്ത് 1078 പേര്‍ക്കു കൂടി കോവിഡ്!! 798 പേർക്ക് സമ്പർക്കം വഴി രോഗംകടുത്ത ആശങ്ക;സംസ്ഥാനത്ത് 1078 പേര്‍ക്കു കൂടി കോവിഡ്!! 798 പേർക്ക് സമ്പർക്കം വഴി രോഗം

ചൈനയുടെ ചൊവ്വാ ദൗത്യം ടിയാൻവെൻ വിജയകരമായി വിക്ഷേപിച്ചുചൈനയുടെ ചൊവ്വാ ദൗത്യം ടിയാൻവെൻ വിജയകരമായി വിക്ഷേപിച്ചു

English summary
51 Covid Cases Confirmed In Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X