പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഒന്നും മൂന്നും വയസുള്ള കുട്ടികൾക്കും കൊവിഡ്; ഇന്ന് 6 പേർക്ക് രോഗം

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഒന്നും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റഷ്യയിൽ നിന്നും വന്ന ഒരാൾക്കും യുഎഇയിൽ നിന്ന് വന്ന രണ്ട് പേർക്കും റിയാദിൽ നിന്ന് എത്തിയ മൂന്ന് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39 പുരുഷൻ)യാണ് ഇന്ന് റഷ്യയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചയാൾ. ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. കൊപ്പം കീഴ്മുറി സ്വദേശി (23 സ്ത്രീ), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൻ എന്നിവരാണ് യുഎഇയിൽ നിന്നെത്തിയത്. ജൂൺ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആൺകുട്ടികൾ, 25 വയസ്സുള്ള ഗർഭിണി) എന്നിവരാണ് റിയാദിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

1592403167

കൂടാതെ ഇന്ന് ജില്ലയിൽ 24 പേർ രോഗ വിമുക്തരായിട്ടുണ്ട്.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 120 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഇന്നത്തേത് ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

അതിനിടെ ജില്ലയിൽ 98 പ്രവാസികൾ കൂടി മടങ്ങിയെത്തി. ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1492 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 394 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1098 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ജില്ലയില്‍ ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത് 375 പ്രവാസികളാണ്. നേരത്തെ കാലാവധി പൂര്‍ത്തിയാക്കിയ 150 പേരുള്‍പ്പെടെ 375 പേരാണ് സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.

Recommended Video

cmsvideo
17-06-2020, സിറ്റി റൗണ്ടപ്പ്; പാലക്കാട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.........

വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചുവിദ്യാർത്ഥികൾക്ക് ആശ്വാസം; ഓൺലൈൻ പഠനം മുടങ്ങില്ല!! 1093 ടിവികള്‍ സ്ഥാപിച്ചു

കൊവിഡ് പരിശോധനകൾ കൂട്ടണം; ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രികൊവിഡ് പരിശോധനകൾ കൂട്ടണം; ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി

സംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണംസംഘർഷത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണമെന്ന് ഇന്ത്യയോട് ചൈന; മുൻനിര സൈനികര നിയന്ത്രിക്കണം

 പാലക്കാട് ഒന്നും മൂന്നും വയസുള്ള കുട്ടികൾക്കും കൊവിഡ്; ഇന്ന് 6 പേർക്ക് രോഗം പാലക്കാട് ഒന്നും മൂന്നും വയസുള്ള കുട്ടികൾക്കും കൊവിഡ്; ഇന്ന് 6 പേർക്ക് രോഗം

English summary
6 covid cases in palakkad today, 2 kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X